തിരുവനന്തപുരം: ഫെയ്സ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മറി കടന്നു. ഇപ്പോള്‍ രാഷ്ട്രീയത്തിലും സമൂഹ മാധ്യമങ്ങളുടെ പങ്ക് വര്‍ധിച്ചുവരികയാണ്. ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം പരസ്പരം ആശയപ്രചാരണവും ആരോപണ പ്രത്യാരോപണങ്ങളും ഉന്നയിക്കുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. അതുകൊണ്ടുതന്നെ എല്ലാവരും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വളരെ കരുതലോടെയാണ് കൈകാര്യം ചെയ്യുന്നത്
കോവിഡ് കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണം പെട്ടന്ന് വര്‍ധിച്ചത്. കോവിഡ് കാലത്തെ വാര്‍ത്താസമ്മേളനങ്ങളാണ് പേജിന്റെ ലൈക്കുകള്‍ കൂടാന്‍ കാരണമായത്. ഉമ്മന്‍ചാണ്ടിക്ക് 10,60,989 ഫോളോവേഴ്സുള്ളപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോളോവേഴ്സിന്റെ എണ്ണം 11,49,074 ആണ്. പത്ത് ലക്ഷത്തില്‍ താഴെയായിരുന്നു പിണറായി വിജയന്റെ ഔദ്യോഗിക പേജിന്റെ ലൈക്കുകള്‍. എന്നാല്‍, കോവിഡ് കാലത്ത് ദിനംപ്രതിയുള്ള വാര്‍ത്താസമ്മേളനം ആരംഭിച്ചതോടെ പേജ് ഫോളോവേഴ്‌സിന്റെ എണ്ണവും കുതിച്ചുയര്‍ന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ലക്ഷത്തിലേറെ പേരാണ് പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ ഫോളോവേഴ്‌സ് ആയത്. വാര്‍ത്താചാനലുകളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തത്സമയം കാണിക്കുമ്ബോഴും 30,000 ത്തോളം പേര്‍ ഫേസ്‌ബുക്ക് പേജിലെ ലൈവാണ് കാണുന്നത്.
find Mediavision TV on social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !