മദീന: കഴിഞ്ഞ ദിവസം മദീനയിൽ മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ മരണം കൊവിഡ് വൈറസ് ബാധയേറ്റാണെന്ന് സ്ഥിരീകരണം. മലപ്പുറം ചട്ടിപ്പറമ്പ് അബൂബക്കർ ഹാജിയുടെ മകൻ ഹംസ അരീക്കത്താണ് മരിച്ചത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ആണ് മരണ കാരണം കൊവിഡ്-19 വൈറസ് ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചതായി അറിയിച്ചത്. അൽബൈക്ക് മദീന ഏരിയ മാനേജറായിരുന്നു. ഏറെക്കാലം ജിദ്ദയിൽ അൽബൈകിൽ ആയിരുന്നു ജോലി. തുടർന്നാണ് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് മദീനയിലേക്ക് മാറിയത്. അൽബൈക്ക് സ്ഥാപിച്ചത് മുതൽ ഈ കമ്പനിക്കൊപ്പം ജോലി ചെയ്ത ഇദ്ദേഹം 42 വർഷമാണ് ഇതിൽ ജോലി ചെയ്തത്. മൃതദേഹം മദീനയിൽ മറവു ചെയ്യാനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണ്.
find Mediavision TV on social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !