ജിദ്ദ : ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സൗദി അറേബ്യാ കടന്നു പോവുന്നതെന്നും, സ്വദേശികളുടെ ജോലി സംരക്ഷണം പാലിച്ചു കൊണ്ട് ഉറച്ച തീരുമാനങ്ങളുണ്ടാകുമെന്നും സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു .കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന വന്‍കിട പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നത് വൈകിപ്പിക്കും.യാത്രാ ചെലവുകളും പുതിയ പ്രൊജക്ടുകളും താല്‍ക്കാലികമായി വെട്ടിക്കുറക്കും. നിലവില്‍ വിവിധ വകുപ്പുകള്‍ക്കായി നീക്കി വെച്ച തുകകളില്‍ വലിയൊരു പങ്ക് ആരോഗ്യ മേഖലയിലേക്ക് വകമാറ്റേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യം മറികടക്കാന്‍ കരുതല്‍ ധനം ഉപയോഗപ്പെടുത്തും. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ തന്നെ വലിയ വരുമാന ഇടിവാണ് ലോകത്തെ എല്ലായിടത്തേയും പോലെ സൌദിയിലും ഉണ്ടായത്. അടുത്ത ആറ് മാസങ്ങളിലും ഈ പ്രതിസന്ധി ശക്തമായുണ്ടാകുമെന്നാണ് സര്‍ക്കാറിന്റെ കണക്ക് കൂട്ടല്‍. ഇത് മുന്‍കൂട്ടി കണ്ടുള്ള നീക്കം ഗുണം ചെയ്യുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
find Mediavision TV on social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !