മലപ്പുറം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലപ്പുറം ജില്ലയില്‍ നിന്ന് ഇന്നലെ (ഏപ്രില്‍ 30) മാത്രം ലഭിച്ചത് പത്ത് ലക്ഷത്തി എഴുപതിനായിരം രൂപ. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ വിഹിതമായ പത്ത് ലക്ഷം രൂപയുടെ ചെക്ക് ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി. മലപ്പുറം റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം (റാഫ്) കുടുബാംഗങ്ങളുടെ വിഹിതമായ 45,000 രൂപയുടെ ചെക്ക് റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദു, ഭാരവാഹികളായ വിജയന്‍ കൊളത്തായി, എം.ടി. തെയ്യാല, ബി.കെ. സെയ്ദ്, പാലോളി അബ്ദു റഹിമാന്‍, നൗഷാദ് മാമ്പ്ര, എ.കെ. ജയന്‍ എന്നിവരും ചേര്‍ന്നാണ് നല്‍കിയത്. കൂടാതെ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലതയുടെ നേതൃത്വത്തില്‍ 25,000 രൂപയുടെ ചെക്കും ജില്ലാ കലക്ടര്‍ക്ക് കൈമാറി.
find Mediavision TV on social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !