ഇനിയും നമ്മള്‍ കൊറോണയ്‌ക്കെതിരെ ജാഗ്രത തുടരണമെന്ന് നടന്‍ മമ്മൂട്ടി. കൊറോണയുമായുള്ള യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ നമ്മള്‍ മേല്‍ക്കൈ നേടിയെങ്കിലും ഇനിയുള്ള ദിവസങ്ങള്‍ പരമപ്രധാനമാണെന്ന് മമ്മൂട്ടി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
കൊറോണയെ തടയാന്‍ പ്രയത്‌നിച്ച ഓരോ യോദ്ധാവിനോടും കേരളം കടപ്പെട്ടിരിക്കുന്നു. പക്ഷെ, നമുക്കിത് വിശ്രമിക്കാനുള്ള സമയമല്ല. ഇനിയുള്ള ദിവസങ്ങള്‍ പരമപ്രധാനമാണ്. ആദ്യഘട്ടത്തില്‍ പൊരുതി നേടിയ നേട്ടങ്ങളുടെ തുടര്‍ച്ചയായിരിക്കണം നമ്മുടെയെല്ലാം ലക്ഷ്യമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നിയമപാലകര്‍ക്കും ആരോഗ്യ സംരക്ഷകര്‍ക്കും പ്രവര്‍ത്തനോര്‍ജ്ജം പകരലായിരിക്കണം ഒരോ പൗരന്റേയും കര്‍ത്തവ്യം. വ്യക്തിതാല്പര്യങ്ങള്‍ മാറ്റി വെച്ച്, സമൂഹനന്മക്കായി ഒരുമിച്ചു നിന്ന്, അതിജീവിക്കാം, ജയിക്കാം, ഈ മഹായുദ്ധത്തെയെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കൊറോണയുമായുള്ള യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ നമ്മള്‍ മേല്‍ക്കൈ നേടുക തന്നെ ചെയ്തു. അതിനായി പ്രയത്‌നിച്ച ഓരോ യോദ്ധാവിനോടും കേരളം കടപ്പെട്ടിരിക്കുന്നു.
പക്ഷെ, നമുക്കിത് വിശ്രമിക്കാനുള്ള സമയമല്ല. ഇനിയുള്ള ദിവസങ്ങള്‍ പരമപ്രധാനമാണ്. നമ്മള്‍ ജാഗ്രത തുടരുക തന്നെ വേണം. ആദ്യഘട്ടത്തില്‍ പൊരുതി നേടിയ നേട്ടങ്ങളുടെ തുടര്‍ച്ചയായിരിക്കണം നമ്മുടെയെല്ലാം ലക്ഷ്യം. നിയമപാലകര്‍ക്കും ആരോഗ്യ സംരക്ഷകര്‍ക്കും പ്രവര്‍ത്തനോര്‍ജ്ജം പകരലായിരിക്കണം ഒരോ പൗരന്റേയും കര്‍ത്തവ്യം. വ്യക്തിതാല്പര്യങ്ങള്‍ മാറ്റി വെച്ച്, സമൂഹനന്മക്കായി ഒരുമിച്ചു നിന്ന്, അതിജീവിക്കാം… ജയിക്കാം… ഈ മഹായുദ്ധം!
find Mediavision TV on social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !