'കാലിക്കറ്റ് എക്സ്‌പ്രസ്' ; കരിപ്പൂര്‍ വിമാനാപകടം സിനിമയാകുന്നു

1

കൊവിഡ് മഹാരമാരിയും കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി രാജമലയിലെ പെട്ടിമുടിയില്‍ മണ്ണിടിച്ചിലും സൃഷ്ടിച്ച്‌ ആഘാതത്തിനിടയിലാണ് കരിപ്പൂര്‍ വിമാനപാകടം സംഭവിച്ചത്.

നാടിനെ നടുക്കിയ ഈ ദുരന്തം സിനിമയാവുകയാണ്. 'കാലിക്കറ്റ് എക്സ്‌പ്രസ്' എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് മായയാണ്. മജീദ് മാറഞ്ചേരിയാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നൂറിലേറെ പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും. മലയാളത്തിലെ പ്രമുഖ താരവും ചിത്രത്തിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത് . 2021 ജനുവരിയിലാവും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. ഓഗസ്റ്റ് ആദ്യ വാരത്തിലാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ടേക്ക് ഓഫ് സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാത്രി 7.45 ഓടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുരന്തമുണ്ടായത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1344 വിമാനമാണ് അപകടത്തില്‍പെട്ടത്. ലാന്‍ഡിങ് സമയത്ത് മഴ ഉണ്ടായിരുന്നു. മഴയെ തുടര്‍ന്ന് ലാന്‍ഡിങ്ങിന് ഇടയില്‍ അപകടം സംഭവിച്ചത്. ആദ്യ ശ്രമം പരാജയപ്പെട്ട ശേഷം രണ്ടാം ശ്രമത്തിലാണ് വിമാനം റണ്‍വെയില്‍ തൊട്ടത്. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നിരുന്നു. വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 18 പേരാണ് മരിച്ചത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

1Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

  1. ഈ സിനിമക്ക് കാലിക്കറ്റ് എക്സ്പ്രസ്സ് എന്നല്ല പേര് വെക്കേണ്ടത് ..മലപ്പുറം എക്സ്പ്രസ്സ് എന്നാണ് വേണ്ടിയിരുന്നത്

    ReplyDelete

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !