ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. അന്വേഷണത്തില്‍ സിബിഐയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കേസില്‍ ഇതുവരെ ശേഖരിച്ച എല്ലാ തെളിവുകളും മുംബൈ പോലീസ് അന്വേഷണ സിബിഐയ്ക്ക് കൈമാറും.
സുശാന്തിന്റെ പിതാവ് കെ കെ സിങ് പട്നയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രീം കോടതി ശരിവച്ചു. തനിക്കെതിരായ എഫ്‌ഐആര്‍ പട്നയില്‍ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടി റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.
ബിഹാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നിയമപരമായി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം ബിഹാര്‍ പോലീസ് സിബിഐക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ നടപടിയാണ് സുപ്രീം കോടതി ശരിവെച്ചിരിക്കുന്നത്. നിലവില്‍ ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ആണ് നടത്തേണ്ടത് എന്നും കോടതി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് പട്‌നയില്‍ സമര്‍പ്പിച്ച എഫ്‌ഐആര്‍ മുംബൈയിലേക്ക് മാറ്റണമെന്ന് നടി റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ആത്മഹത്യ, വഞ്ചന, ക്രിമിനല്‍ വിശ്വാസലംഘനം, ഭീഷണിപ്പെടുത്തല്‍, അന്യായമായി തടവില്‍ വയ്ക്കല്‍ എന്നിവയ്‌ക്കെതിരേ പട്ന പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് റിയ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
സുപ്രീം കോടതിയുടെ വിധി കുടുംബത്തിന്റെ വിജയമാണെന്ന് സുശാന്തിന്റെ പിതാവിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.
"ഇത് സുശാന്ത് സിങ് രാജ്പുത്തിന്റെ കുടുംബത്തിന്റെ വിജയമാണ്. കോടതി ഞങ്ങള്‍ക്ക് അനുകൂലമായി എല്ലാ കാര്യങ്ങളിലും വിധി പ്രസ്താവിച്ചു. പട്നയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ശരിയാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്," വികാസ് സിങ്ങിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോട്ട് ചെയ്യുന്നു.
"സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റേതെങ്കിലും എഫ്‌ഐആറും സിബിഐ അന്വേഷിക്കുമെന്ന് കോടതി പറഞ്ഞു. നമുക്ക് ഉടന്‍ തന്നെ നീതി ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വിധിയില്‍ കുടുംബം വളരെ സന്തുഷ്ടരാണ്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിധിന്യായത്തില്‍ ബിഹാര്‍ ഡിജിപി ഗുപ്തേശ്വര്‍ പാണ്ഡെ സന്തോഷം പ്രകടിപ്പിച്ചു. ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസത്തെ ഇത് ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. "ഏനിക്കു വളരെ സന്തോഷം ഉണ്ട്. സുപ്രീം കോടതിയുടെ ഉത്തരവ് ആളുകള്‍ക്ക് കോടതിയിലുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തുകയും നീതി ലഭിക്കുമെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ വിധി ബിഹാര്‍ പൊലീസ് ശരിയാണെന്ന് തെളിയിച്ചു. മുംബൈ പൊലീസ് പെരുമാറിയ രീതി നിയമവിരുദ്ധമാണ്," പാണ്ഡെ എഎന്‍ഐയോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !