കോവിഡ് ഭേദമായ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥ ഇരട്ടശിശുക്കൾ മരിച്ചതായി ആരോപണം. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ എൻ.സി ഷെരീഫ്-സഹല ദമ്പതികൾക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. നേരത്തെ കോവിഡ് ബാധിച്ചിരുന്ന യുവതിക്ക് സെപ്റ്റംബർ 15ന് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയി. ഇവർ ക്വാറന്റീനും പൂർത്തിയാക്കിയിരുന്നു.
ഇന്ന് പുലർച്ചെ നാല് മണിക്ക് പ്രസവ വേദനയെ തുടർന്ന് യുവതിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചങ്കിലും കൊവിഡ് ആശുപത്രിയായതിനാൽ കോവിഡ് നെഗറ്റീവ് ആയവർക്ക് പ്രവേശനമില്ല എന്ന് പറഞ്ഞ് യുവതിയെ കോഴിക്കോട് ആശുപത്രിയിലേക്ക് അയച്ചു. കോഴിക്കോട് കോട്ടപ്പറമ്പിലെ മാതൃശിശു ആശുപത്രിയിലേക്കായിരുന്നു റഫർ ചെയ്തത്. എന്നാൽ ഗൈനക്കോളജി വിഭാഗം ഡോക്ടർ ഇല്ലാത്തതിനാൽ ചികിത്സ ലഭിച്ചില്ല. പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയെ സമീപിച്ചെങ്കിലും പിസിആർ പരിശോധന വേണമെന്ന് ആശുപത്രി അധികൃതർ നിർബന്ധം പിടിച്ചുവെന്നാണ് പരാതി.
പരിശോധനയ്ക്കായി ലാബുകളെ സമീപിച്ചെങ്കിലും ഫലം ലഭിക്കാന് ഒരു ദിവസം വേണണെന്നായിരുന്നു വിവരം. മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിസിആർ പരിശോധനാഫലം വരാൻ സമയമെടുക്കുമെന്നു പറഞ്ഞതിനാൽ വീണ്ടും ആന്റിജൻ പരിശോധന നടത്തി. ഇതിന്റെ ഫലം നെഗറ്റീവ് ആയിരുന്നു. തുടർന്ന് യുവതിയെ സ്കാൻ ചെയ്തപ്പോൾ ഗർഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് കുറവാണെന്നു കണ്ടതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും 14 മണിക്കൂർ കഴിഞ്ഞു. വൈകിട്ട് ആറോടെയാണ് യുവതിയെ ഇവിടെ പ്രവേശിപ്പിക്കാനായത്.
തുടർന്ന് പ്രസവത്തിൽ രണ്ട് കുട്ടികളും മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തിൽ വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞതയാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തത്. നാളെ വിശദമായ അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !