കോട്ടക്കൽ നഗരസഭ പൂർണമായും വീണ്ടും കണ്ടെയ്ൻമെൻ്റ് സോണിലായിരിക്കുന്നു.
നേരത്തെ ഉണ്ടായത് പോലെ 32 വാർഡുകളും കണ്ടെയ്ൻമെൻ്റ് സോണിൻ്റെ പരിധിയിലാണ്.
ഇന്ന് വന്ന ഓർഡർ പ്രകാരം അറിയാൻ സാധിച്ചവ
🟢 നാളെ 29/9/2020 ഉച്ചക്ക് 2 മുതൽ കണ്ടെയ്ൻമെൻറ് സോൺ പ്രാബല്യത്തിൽ.
🟢 ആദ്യ ഘട്ടം 7 ദിവസത്തേക്ക്.
🟢 രാത്രി 7 മുതൽ 5 വരെ നൈറ്റ് കർഫ്യു.
🟢 കണ്ടയ്ൻമെൻ്റ് സോണുകളിൽ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രക്ക് നിയന്ത്രണം.
🟢 അടിയന്തിരമല്ലാത്ത എല്ലാ യാത്രകളും നിരോധിച്ചു.
🟢 മെഡിക്കൽ എമർജൻസി, വിവാഹം, മരണം എന്നിവ കർശന നിയന്ത്രണത്തോടെ അനുവധിക്കും.
🟢 വിവാഹത്തിൽ 20 പേർക്ക് മാത്രം പങ്കെടുക്കാം.
🟢 കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ, അവശ്യ സേവനങ്ങൾ നൽകുന്ന മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവ മാത്രമെ പ്രവർത്തിക്കൂ.
🔴 റേഷൻ കട, ഭക്ഷ്യ, അവശ്യവസ്തുക്കളുടെ കച്ചവടം രാവിലെ 7 മുതൽ 2 വരെ മാത്രം.
🔴 ഏത് അവശ്യ സാധനങ്ങൾക്ക് പുറത്തിറങ്ങുന്നവരും റേഷൻ കാർഡ് കൈയിൽ സൂക്ഷിക്കുക.
🔴 മത്സ്യ മാംസാദികൾ കർശനമായി നിരോധിച്ചു.
🔴 ഹോട്ടലുകളിൽ പാർസൽ സർവീസ് മാത്രം അനുവധിക്കും
🔴 മാസ്ക്കും - സാമൂഹിക അകലവും പാലിച്ച് മാത്രം അവശ്യ കച്ചവടങ്ങൾ പ്രവർത്തിക്കുക.
🟣 കായിക കേന്ദ്രങ്ങൾ ജിംനേഷ്യങ്ങൾ, ടർഫ്/ കളിമൈതാനങ്ങൾ എന്നിവ നിരോധിച്ചിരിക്കുന്നു.
🟣 പെട്രോൾ പമ്പുകൾ പ്രവർത്തിക്കാം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !