രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 67 ലക്ഷം കടന്നു. ഇന്നലെ മാത്രം 72,049 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 986 പേര്‍ മരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 67.57 ലക്ഷമായി. ആകെ മരണം 1.04 ലക്ഷവും. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 57.44 ലക്ഷം ആളുകള്‍ രോഗമുക്തി നേടി.നിലവില്‍ 9.07 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഇന്നലെ 11.99 ലക്ഷം പരിശോധനകളാണ് നടത്തിയത്. ആകെ 8.22 കോടി പരിശോധനകള്‍ രാജ്യത്ത് നടത്തിയെന്നും ഐസിഎംആര്‍ അറിയിച്ചു.
ലോകത്ത് പ്രതിദിന രോഗബാധയിലും മരണ നിരക്കിലും ഇന്ത്യ തന്നെയാണ് മുന്നില്‍. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള അമേരിക്കയില്‍ ഇന്നലെ 43,660 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 790 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതുളള ബ്രസീലില്‍ 30,454 പേര്‍ക്കാണ് ഇന്നലെ കൊവിഡ് കണ്ടെത്തിയത്. 798 പേരാണ് മരിച്ചത്. അമേരിക്കയില്‍ ഇതുവരെ 77.22 ലക്ഷം ജനങ്ങള്‍ക്കും ബ്രസീലില്‍ 49.70 ലക്ഷം ജനങ്ങള്‍ക്കുമാണ് അസുഖം ബാധിച്ചത്. യഥാക്രമം 2.15 ലക്ഷം, 1.47 ലക്ഷം എന്നിങ്ങനെയാണ് ഇരുരാജ്യങ്ങളിലെയും മരണനിരക്ക്.
ലോകത്ത് ഇന്നലെ മാത്രം 3.11 ലക്ഷം ജനങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5,553 പേര്‍ വിവിധ രാജ്യങ്ങളിലായി മരിച്ചു. ലോകത്തെ ആകെ രോഗബാധിതര്‍ ഇതോടെ 3.60 കോടിയായി. ഇരുന്നൂറിലേറെ രാജ്യങ്ങളിലായി 10.54 ലക്ഷം ജനങ്ങളാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 2.71 കോടി ജനങ്ങള്‍ രോഗമുക്തി നേടി. നിലവില്‍ 78.41 ലക്ഷം ജനങ്ങളാണ് ചികിത്സയില്‍ കഴിയുന്നതെന്നും വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ റഷ്യ, കൊളംബിയ, സ്‌പെയിന്‍, പെറു, അര്‍ജന്റീന, മെക്‌സിക്കോ, സൗത്ത് ആഫ്രിക്ക, ഫ്രാന്‍സ്, യുകെ, ഇറാന്‍ എന്നി രാജ്യങ്ങളാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് മുന്നിലുളളത്. ഏഷ്യയില്‍ ഇതുവരെ 1.12 കോടി ജനങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2.04 ലക്ഷം പേര്‍ ഇതുവരെ മരിച്ചു.
India's #COVID19 tally crosses 67-lakh mark with a spike of 72,049 new cases & 986 deaths reported in the last 24 hours.
— ANI (@ANI) October 7, 2020
Total case tally stands at 67,57,132 including 9,07,883 active cases, 57,44,694 cured/discharged/migrated cases & 1,04,555 deaths: Union Health Ministry pic.twitter.com/v1A8Kb9O5m
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !