ജിമെയിൽ ഇപ്പോൾ പുത്തൻ ലോഗോയുമായി വമ്പൻ മെയ്ക്ഓവറിനൊരുങ്ങുകയാണ്. ഒരു ഇമെയിൽ പ്ലാറ്റ്ഫോം എന്നതിലുപരി വിവിധ സേവനങ്ങൾ ഒന്നിക്കുന്ന ഒരു പ്ലാറ്റ്‌ഫോം ആയി മാറാനുള്ള ഒരുക്കത്തിലാണ് ഗൂഗിളിന്റെ ജിമെയിൽ.
ഇതിന്റെ ഭാഗമായി ആദ്യ ജിമെയിലിന്റെ ലോഗോ പുതുക്കിയേക്കും. 'ഇൻ-ദി-വർക്ക്സ്' ജിമെയിൽ ലോഗോ ഗൂഗിൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ജിമെയിൽ ലോഗോയിലുള്ള വെള്ള, ചുവപ്പ് നിറങ്ങൾക്ക് പകരം ഇപ്പോൾ കറുപ്പ് നിറത്തിലുള്ള ഔട്ട്ലൈൻ മാത്രമുള്ള ലോഗോയാണ് ഉള്ളത്ത്. ലോഗോയിലെ M അക്ഷരത്തിന്റെ അറ്റങ്ങൾ കൂടുതൽ സ്മൂത്ത് ആക്കിയേക്കും.
നീല, പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങൾ പുത്തൻ ജിമെയിൽ ലോഗോയിൽ ലഭിച്ചേക്കും. ഗൂഗിളിന്റെ മറ്റൊരു പ്രധാന സേവനമായ മാപ്സിന് ഈ നാല് നിറങ്ങൾ ചേർന്ന പുത്തൻ ലോഗോ ഗൂഗിൾ ഫെബ്രുവരിയിൽ അവതരിപ്പിച്ചിരുന്നു. പുത്തൻ ലോഗോയിൽ ഗൂഗിൾ ഫോട്ടോസും ജൂണിലെത്തി. ഈ നാല് നിറത്തിലുള്ള പുത്തൻ ലോഗോ ഗൂഗിളിന്റെ മറ്റുള്ള സേവങ്ങളുടെ ലോഗോകൾക്കെല്ലാം അവതരിപ്പിച്ചു കഴിഞ്ഞു. ലളിതമായ ഇന്റർഫേസ് അണ് പുത്തൻ ജിമെയിലിന്റെ ആകർഷണം എന്നാണ് റിപോർട്ടുകൾ.
ഗൂഗിൾ മീറ്റ്, ഗൂഗിൾ ചാറ്റ് സേവനങ്ങൾ അടുത്തിടെ കമ്പനി ഇന്റഗ്രേറ്റ് ചെയ്തിരുന്നു. കൂടാതെ ഗൂഗിളിന്റെ മറ്റുള്ള സേവനങ്ങളും (ഗൂഗിൾ ഫോട്ടോസ് മുതലായവ) ഇന്റഗ്രേറ്റ് ചെയ്യാനുള്ള സാദ്ധ്യതയുണ്ട്. വീഡിയോ മീറ്റിംഗുകളിലേക്ക് ജിമെയിലിൽ നിന്നും നേരിട്ട് പ്രവേശിക്കാനുള്ള സൗകര്യമാണ് ഗൂഗിൾ മീറ്റ് ഇന്റഗ്രേഷൻ ഒരുക്കുന്നത്. വെബ് വേർഷനിലും മീറ്റ് ടാബ് ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !