ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 75.50 ലക്ഷം കടന്നു. 75,50,273 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1.14 ലക്ഷത്തിലേറെ പേര്‍ മരിച്ചു. 1,14,610 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറില്‍ 579 പേരാണ് മരിച്ചത്. 1.52 ശതമാനമാണ് മരണനിരക്ക്. 66.63 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. 66,63,608 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 88.03 ശതമാനം പേരാണ് ഇതുവരെ രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറില്‍ 66399 പേര്‍ രോഗമുക്തി നേടി. 7.72 ലക്ഷത്തിലധികം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 7,72,055 പേരാണ് ചികിത്സയില്‍ തുടരുന്നത്. 10.45 ശതമാനമാണ് ആക്ടീവ് കേസുകള്‍. 8,59,786 സാമ്ബിളുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചത്.
മഹാരാഷ്ട്രയില്‍ 15,86,321 പോസിറ്റീവ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 41965 പേര്‍ മരിച്ചു. ആന്ധ്രപ്രദേശില്‍ 7,79,146 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചു. ഇതില്‍ 6406 പേര്‍ മരിച്ചു. കര്‍ണാടകയില്‍ ഇതുവരെ 7,58,574 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10,427 പേരാണ് ഇതുവരെ മരിച്ചത്. തമിഴ് നാട്ടില്‍ 6,83,46 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിക്കുകയും 10,586 പേര്‍ മരിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ 6629 പേരും പശ്ചിമ ബംഗാളില്‍ 5992 പേരും ഡല്‍ഹിയില്‍ 5981 പേരും കോവിഡ് മൂലം ഇതുവരെ മരിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !