മലപ്പുറം | കോവിഡ് 19 കെടുതികൾക്കിടയിലും വളാഞ്ചേരിയിൽ കരുതലിൻ്റെ വീടൊരുക്കുകയാണ് മലപ്പുറം ജില്ലാ സിബിഎസ്ഇ സ്കൂൾ മാനേജ്മെൻ്റ്സ് അസോസിയേഷനും മലപ്പുറം സെൻട്രൽ സഹോദയയും ആക്ടോണും
ആക്ടോൺ എന്ന സംഘടനക്ക് ഒരു മനുഷ്യ സ്‌നേഹി സൗജന്യമായി നല്‍കിയ മൂന്നര സെന്റ് സ്ഥലത്ത് വളാഞ്ചേരിയിലെ വിധവയായ സ്ത്രീക്കും കുട്ടിക്കുമായി മലപ്പുറം ജില്ലാ സിബിഎസ്ഇ സ്കൂൾ മാനേജ്മെൻ്റ്സ് അസോസിയേഷനും മലപ്പുറം സെൻട്രൽ സഹോദയയും നിര്‍മ്മിച്ചുകൊടുക്കുന്ന വീടിന്റെ കട്ടിലവെപ്പ് കര്‍മ്മം സ്ഥലം എം എൽ എ പ്രൊ: ആബിദ് ഹുസെെന്‍ തങ്ങള്‍ നിര്‍വഹിച്ചു.
പ്രളയദുരിദാശ്വാസ നിധിയായി ജില്ലയിലെ സി ബി എസ് ഇ സ്കൂളുകളിൽ നിന്ന് പിരിച്ച ഫണ്ട് ഉപയോഗിച്ച് പ്രളയത്തിൽ വീടു നഷ്ടപ്പെട്ട കുടുംബത്തിന് നിലമ്പൂരിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് പുറമെയാണ് വളാഞ്ചേരിയിൽ സംഘടന മറ്റൊരു വീടൊരുക്കുന്നത്.
കോവിഡ് മാനനണ്ഡങ്ങൾ പാലിച്ച് നടന്ന കട്ടില വെക്കൽ ചടങ്ങിൽ ആക്ടോൺ പ്രതിനിധി ബഷീർ ബാബു, സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ, ജനറൽ സെക്രട്ടറി മജീദ് ഐഡിയൽ, ട്രഷറർ പത്മകുമാർ, അഷറഫ് (ഗെെഡന്‍സ് സ്കൂൾ എടക്കര) അബ്ദുൽഅസീസ് (ഗുഡ് ഹോപ്പ് നിലമ്പൂർ ), എന്നിവരും പൊതുപ്രവര്‍ത്തകരായ മൊയ്തീന്‍കുട്ടി മാസ്റ്റര്‍, പി ഹബീബ് റഹ്മാൻ, കോൺട്രാക്ടർ ബിജുമോൻ, നെജുമുദ്ദീന്‍ മാസ്റ്റര്‍,കുഞ്ഞുമണി, എന്‍ജിനീയര്‍ പി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !