ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി--20 ടീമില്‍ ഇടംനേടി. വിക്കറ്റ് കീപ്പറായാണ് സഞ്ജുവിന് സ്ഥാനം ലഭിച്ചത്. പരിക്കേറ്റ രോഹിത് ശര്‍മയും ഇശാന്ത് ശര്‍മയും ടീമിലില്ല. രോഹിതിന്റെ അഭാവത്തില്‍ ലോകേഷ് രാഹുല്‍ ട്വന്റി--20, ഏകദിന ടീമുകളുടെ വൈസ് ക്യാപ്‌റ്റനാകും.
നവംബര്‍മുതല്‍ ജനുവരിവരെയാണ് വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യയുടെ ഓസീസ് പര്യടനം. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ട്വന്റി-20, ഏകദിന പരമ്ബരയും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് മൂന്നുമാസം നീളുന്ന പര്യടനത്തില്‍. നവംബര്‍ 27ന് ഏകദിന മത്സരങ്ങളോടെ തുടക്കമാകും.
ട്വന്റി-20 ടീമിലിടം കണ്ടെത്തിയ സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് പുതുമുഖം. ഋഷഭ് പന്തിന് ടെസ്റ്റ് ടീമില്‍ മാത്രമാണ് സ്ഥാനം. രവി ശാസ്‌ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പരിശീലകസംഘം ദുബായില്‍ എത്തി. നവംബര്‍ പത്തിന് ഐപിഎല്‍ കഴിഞ്ഞാല്‍ ടീം ദുബായില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് പറക്കും.
ട്വന്റി-20
കോഹ്‌ലി (ക്യാപ്‌റ്റന്‍), ധവാന്‍, മായങ്ക്, രാഹുല്‍, ശ്രേയസ്, മനീഷ്, ഹാര്‍ദിക്, സഞ്ജു, ജഡേജ, സുന്ദര്‍, ചഹാല്‍, ബുമ്ര, ഷമി, സെയ്‌നി, ദീപക്, വരുണ്‍.
ഏകദിനം
കോഹ്‌ലി (ക്യാപ്‌റ്റന്‍), ധവാന്‍, ഗില്‍, രാഹുല്‍, ശ്രേയസ്, മനീഷ്, ഹാര്‍ദിക്, ജഡേജ, മായങ്ക്, ചഹാല്‍, കുല്‍ദീപ്, ബുമ്ര, ഷമി, സെയ്‌നി, ശാര്‍ദുള്‍.
ടെസ്റ്റ്
കോഹ്‌ലി (ക്യാപ്‌റ്റന്‍), മായങ്ക്, പൃഥ്വി, രാഹുല്‍, പൂജാര, രഹാനെ, വിഹാരി, ഗില്‍, സാഹ, പന്ത്, ബുമ്ര, ഷമി, ഉമേഷ്, സെയ്‌നി, കുല്‍ദീപ്, ജഡേജ, അശ്വിന്‍, സിറാജ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !