വളാഞ്ചേരി എടയൂർ ഗ്രാമ പഞ്ചായത്തിലെ മണ്ണത്തുപറമ്പ് പി.പി പടി അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമിച്ചു. 13 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഹൈടെക്ക് അംഗൻവാടി നിർമിച്ചത്. വാടകക്കെട്ടിടത്തിലായിരുന്ന അംഗൻവാടിക്ക് സ്ഥലം വാങ്ങുന്നതിന് മൂന്നു ലക്ഷത്തോളം രൂപ നാട്ടുകാർ സ്വരൂപിച്ച് നൽകി. ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലും, തൊഴിലുറപ്പു പദ്ധതിയിലും ഉൾപ്പെടുത്തി 10 ലക്ഷം രൂപയും വകയിരുത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം തിയ്യാട്ടിൽ അബ്ദുള്ളക്കുട്ടി, അസി.സെക്രട്ടറി ആർ. രാജേഷ്, കെ.എ. സക്കീർ, പി.ടി. മോഹൻ ദാസ്, കെ.പി. മാനു, കൈലാഷ് എന്നിവർ സംസാരിച്ചു. അംഗൻവാടി ലെവൽ മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ എം.പി. വേണുഗോപാൽ സ്വാഗതവും, അംഗൻവാടി വർക്കർ കെ. രജനി നന്ദിയും പറഞ്ഞു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !