Date:20/10/2020,21/10/20,22/10/20
ഇപ്പോൾ മുനിസിപ്പാലിറ്റിയിൽ നിരീക്ഷണത്തിൽ ഉള്ളവർ = 154 പേര്
മൂന്ന് ദിവസത്തെ വളാഞ്ചേരിയിൽ നടത്തിയ പരിശോധന = 138
ആന്റിജൻ ടെസ്റ്റ് = 118
പോസിറ്റീവ് = 37
(വളാഞ്ചേരി = 24
എടയൂർ = 7
മാറാക്കര =5
പൊന്മുണ്ട0=1)
പ്രൈവറ്റ് ഹോസ്പിറ്റൽ വളാഞ്ചേരി പോസിറ്റീവ് =6
ടോട്ടൽ വളാഞ്ചേരി പോസിറ്റീവ് ഇന്ന് = 30
(വാർഡ് 1 = 3
വാർഡ് 5 = 2
വാർഡ് 6 = 5
വാർഡ് 13 = 2
വാർഡ് 15= 2
വാർഡ് 16 = 2
വാർഡ്. 17 = 1
വാർഡ്. 19 = 2
വാർഡ് 22 = 1
വാർഡ് 22 = 1
വാർഡ് 24 = 5
വാർഡ് 29 = 2
വാർഡ് 31 = 1
Repeat= 1)
ഇതുവരെ വളാഞ്ചേരി പോസിറ്റീവ് കേസ് = 468
ഇന്ന് നെഗറ്റീവ് ആയവർ = 45
നിലവിൽ ചികിത്സയിൽ ഉള്ളവർ = 128
രോഗം ഭേദമായവർ = 338
മരണപെട്ടവർ = 2
രോഗപ്രതിരോധത്തില്‍ അലംഭാവം പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോവിഡ് വ്യാപനം തടയുന്നതിന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരു കാരണവശാലും വീഴ്ച പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സക്കീന പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാവൂ. നിലവിലെ നിയന്ത്രണങ്ങള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !