കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നോവേഷൻ റാങ്കിങ്ങിൽ വളാഞ്ചേരി എം ഇ എസ് കെവീയം കോളേജിന് ത്രീ സ്റ്റാർ അംഗീകാരം. നൂതന ആശയ വികസനം, ബൗദ്ധിക സ്വത്തവകാശം, സംരംഭകത്വം, സ്റ്റാർട്ട് അപ്പ് എന്നിവയെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നടത്തിയത്. കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ വളാഞ്ചേരി എം ഇ എസ് കോളേജിന് അഞ്ചാം സ്ഥാനമാണുള്ളത്. കോളേജിലെ ഇന്നോവേഷൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ പുതിയ ആശയങ്ങൾ വളർത്താൻ നടത്തിയ പരിപാടികൾ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഹാക്കത്തോണുകളിലെ പങ്കാളിത്തം, ഇന്നോവേഷൻ അംബാസ്സഡർമാരുടെ പ്രവർത്തനം എന്നിവ മുൻനിർത്തിയാണ് മികച്ച റാങ്കിങ് ലഭിച്ചത്. ദേശീയ തലത്തിൽ ഇന്നോവേഷൻ ഇമ്പാക്ട് പ്രഭാഷണ പരമ്പരയ്ക്ക് കോളേജ് കഴിഞ്ഞ വർഷം ആതിഥേയത്വം വഹിച്ചിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !