പേടിഎം വഴി 3500 രൂപ അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍ ലിങ്ക് തുറക്കണമെന്നും പറഞ്ഞ് അജ്ഞാത സന്ദേശം ഫോണിലേക്കെത്തുന്നു. എന്നാല്‍ ഇത് തട്ടിപ്പാണെന്നും ലിങ്ക് തുറന്നാല്‍ പണം പോവുമെന്നും ചൂണ്ടിക്കാട്ടി കേരള പോലീസും രംഗത്തെത്തി.
ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ക്കാണ് സന്ദേശം വന്നത്. +91 7849821438 എന്ന നമ്പറില്‍ നിന്നാണ് പലര്‍ക്കും സന്ദേശം വരുന്നത്. തിരിച്ച് വിളിക്കുമ്പോള്‍ നമ്പര്‍ സ്വിച്ച് ഓഫുമാണ്.
ഇത് സംബന്ധിച്ച് പരാതി വന്ന് തുടങ്ങിയതോടെ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസും രംഗത്തെത്തി. അറിയാത്ത ആരും പണമയക്കില്ലെന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാവണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് പോലീസ് ആവശ്യപ്പെടുന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !