കല്‍പറ്റ | കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമര്‍ശനം നിരാശാജനകമെന്ന് രാഹുല്‍ ഗാന്ധി എം.പി.രാജ്യം ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് ഇത്തരം വിമര്‍ശനം ഉയര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ കൊവിഡ് പ്രതിരോധം തൃപ്തികരമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും എം.പി പറഞ്ഞു.കൊവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇന്നത്തെ യോഗവുമായി ബന്ധപ്പെട്ട വിവാദം നിര്‍ഭാഗ്യകരമാണ്. സ്‌കൂള്‍ കെട്ടിട നിര്‍മാണം ഒഴിവാക്കിയതില്‍ പരാതിയില്ല.'-രാഹുല്‍ ഗാന്ധി പറഞ്ഞു.
പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തിന് എതിരാണെന്നും, അത് കര്‍ഷകരുടെ ജീവിതത്തെ ദുരന്തപൂര്‍ണമാക്കുമെന്നും രാഹുല്‍ഗാന്ധി വിമര്‍ശിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !