മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന് ഇന്ന് 97-ാം പിറന്നാള്‍. ആരവങ്ങളില്ലാതെ അദ്ദേഹവും കുടുംബവും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ പിറന്നാള്‍ ആഘോഷിക്കും.
കൊവിഡ് നിയന്ത്രണങ്ങളും പ്രായാധിക്യവും മൂലം മുഴുവന്‍ സമയവും വസതിയില്‍ കഴിയുന്ന വി.എസ്. സന്ദര്‍ശകരെ സ്വീകരിക്കാറില്ല. ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്തേക്കു വി.എസ്. ഇറങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കഴിഞ്ഞ ഒക്ടോബറില്‍ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയേണ്ടി വന്ന വിഎസിനു പൂര്‍ണ വിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇപ്പോള്‍ നടക്കാന്‍ സഹായം ആവശ്യമുണ്ട്. എന്നാല്‍, പതിവ് പത്രവായനയും ടി.വി. കാണലുമൊന്നും വി.എസ്. മുടക്കിയിട്ടില്ല.
1923 ഒക്ടോബര്‍ 20നാണ് വി.എസ്. ജനിക്കുന്നത്. 1940ല്‍ അദ്ദേഹം പാര്‍ട്ടി അംഗമായി. അംഗത്വത്തില്‍ 80 വര്‍ഷം പൂര്‍ത്തിയാക്കി. 1958ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രസമിതിയില്‍ അംഗമായ വി.എസ്. കേന്ദ്രനേതൃത്വത്തില്‍ 62 വര്‍ഷം പൂര്‍ത്തിയാക്കിയ നേതാവാണ്. നിലവില്‍ മലമ്ബുഴ മണ്ഡലത്തിലെ എംഎല്‍എയാണ് അദ്ദേഹം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !