നെറ്റ്വര്ക്കില് തടസം നേരിട്ടതില്‍ ഖേദമറിയിച്ച് പ്രമുഖ ടെലികോം കന്പനിയായ ഐഡിയ-വോഡാഫോണ്‍ . ഉപഭോക്താവിന്റെ സേവനം തങ്ങള്‍ വിലമതിക്കുന്നുവെന്നും, ഉപഭോക്താക്കള്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ തങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കമ്ബനി അറിയിച്ചു .
ഫൈബര്‍ കേബിളുകളുടെ പ്രവര്‍ത്തനം ബോധപൂര്‍വം തടസപ്പെടുത്തിയതാണ് കണക്ടിവിട്ടിയെ ബാധിച്ചതെന്നാണ് കന്പനിയുടെ വിശദീകരണം . തകരാര്‍ പൂര്‍ണമായും പരിഹരിച്ചു കഴിഞ്ഞെന്നും പരസ്യത്തിലുണ്ട്. അതേസമയം, വ്യാഴാഴ്ച രാവിലെയും പലയിടത്തും വിഐ സേവനം തടസപ്പെട്ടു. കോള്‍ വിളിക്കുന്നതിനും ഇന്റെനെറ്റ് ഉപയോഗിക്കുന്നതിനും സാധിക്കുന്നില്ലെന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ട്.
നെറ്റ്വര്‍ക്ക് തകരാറിലായതോടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച നെറ്റ്വര്‍ക്കിലുണ്ടായ തകരാറില്‍ ഉപയോക്താക്കളോട് മാപ്പ് ചോദിച്ച് വിഐ സന്ദേശം അയച്ചിരുന്നു . ഇതിന് പിന്നാലെയാണ് ബുധനാഴ്ചയും ഇന്നും വിവിധ സ്ഥലങ്ങളില്‍ നെറ്റ്വര്‍ക്ക് തകരാര്‍ സംഭവിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !