കോഴിക്കോട് | കണ്ണൂര്‍ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി എം.എല്‍.എ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യംചെയ്തു. കോഴിക്കോട് യൂണിറ്റ് ഓഫീസില്‍ വച്ചാണ് അഞ്ചര മണിക്കൂറോളം ചോദ്യംചെയ്‌തത്. ഉച്ചകഴിഞ്ഞ് രണ്ടരയ്‌ക്ക് തുടങ്ങി രാത്രി എട്ടുമണിക്കാണ് ചോദ്യം ചെയ്യല്‍ അവസാനിച്ചത്.
മജീദിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി രാവിലെ മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേയും ചോദ്യം ചെയ്‌തിരുന്നു. കെ.എം. ഷാജിക്ക് പണം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് എങ്ങനെ ചെലവഴിച്ചു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രധാനമായും അന്വേഷിക്കുന്നത്. കെ.എം ഷാജിക്ക് നവംബര്‍ പത്തിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ കേസില്‍ വിജിലന്‍സിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !