കുടുംബവഴക്കിനെ തുടര്‍ന്ന് കായലില്‍ ചാടിയ യുവതിയും പിഞ്ചുകുഞ്ഞും മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ് . ഇപ്പോള്‍ യുവതിയുടെ ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിനാട് ഇടവട്ടം രമാഭവനില്‍ യശോധരന്‍പിള്ളയുടെ മകള്‍ രാഖി (22), ഏകമകന്‍ ആദി (2) എന്നിവരാണ് മരിച്ചത്. സ്വകാര്യബസ് കണ്ടക്ടറായ വെള്ളിമണ്‍ ചെറുമൂട് സ്വദേശി സിജുവാണ് രാഖിയുടെ ഭര്‍ത്താവ്.
ഇടവട്ടം പൂജപ്പുര സിജു സദനത്തില്‍ സിജുവിനെ ഇന്ന് വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മദ്യപിച്ചെത്തുന്ന സിജു രാഖിയെ ക്രൂരമായി മര്‍ദിക്കുമായിരുന്നെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. 4 വര്‍ഷം മുന്‍പായിരുന്നു സിജുവിന്റെയും രാഖിയുടെയും വിവാഹം. സ്വകാര്യ ബസിലെ കണ്ടക്ടറായ സിജു സംഭവത്തിനുശേഷം ഒളിവിലായിരുന്നു.ഞായറാഴ്ച വൈകിട്ടു നാലോടെ രാഖി മകനെയും കൂട്ടി പോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു.
അഞ്ചോടെ ഇരുവരും കായല്‍വാരത്തു കൂടി പോകുന്നതു സമീപത്തു ചൂണ്ടയിടുകയായിരുന്ന കുട്ടികളും കണ്ടു. ഇന്നലെ രാവിലെ കായല്‍വാരത്തു ചെരിപ്പുകള്‍ കണ്ടതോടെ പരിസരവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. വെള്ളിമണ്‍ കൈതകോടി ഭാഗത്ത് ചെരുപ്പും കുഞ്ഞിന്റെ തൊപ്പിയും കണ്ടെത്തി.
യുവതിയുടെ മൃതദേഹം രാവിലെ 9 ഓടെ കൈതകോടി ഭാഗത്തുനിന്നും കുഞ്ഞിന്റെ മൃതദേഹം പതിനൊന്നോടെ കുറച്ചകലെ നിന്നുമാണ് പൊലീസും ഫയര്‍ ഫോഴ്സും കണ്ടെത്തിയത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !