നടന്‍ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുപ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 16ന് സ്വന്തം വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ രഘുവിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഏഴ് ദിവസത്തോളമായി അബോധവശ്ശായില്‍ തുടരുകയായിരുന്നു.
1980ല്‍ കെജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് രഘു സിനിമയിലേക്ക് എത്തുനിന്നത്. രഘു നായകനായെത്തിയ ചിത്രത്തില്‍ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചു. മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങളില്‍ ഒന്നായിരുന്നു മേള. ചിത്രത്തില്‍ സര്‍ക്കസിലെ ബൈക്ക് റൈഡറുടെ വേഷത്തിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്.
ചിത്രത്തിന് ശേഷം ശ്രദ്ധേയനായ രഘു 35ലധികം സിനിമകളില്‍ അഭിനയിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2വിലും ഒരു വേഷത്തില്‍ എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !