നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ധര്‍മ്മടത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സി കെ പത്മനാഭന്‍. സികെ പദ്മനാഭന്‍. കേരളത്തിലെ ബിജെപിയുടെ മുന്നേറ്റമെന്ന പ്രതീക്ഷ അസ്മതിക്കുകയാണെന്നും ഉടനടി പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്നും സികെ പദ്മനാഭന്‍ അഭിപ്രായപ്പെട്ടു. പരാജയത്തില്‍ നേതൃത്വം ഗൗരവമായ ആത്മപരിശോധന നടത്തണം. കെ സുരേന്ദ്രന്‍ രണ്ടിടങ്ങളില്‍ മത്സരിച്ചത് കൂടിയാലോചന ഇല്ലാതെയെന്നും സികെ പദ്മനാഭന്‍ പറഞ്ഞു. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു.
‘ കേരളത്തിലെ ജനങ്ങളുടെ ജനവിധിയെ വളരെ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു. തുടര്‍ഭരണം എന്നത് കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ കുറേക്കാലമായി നിലനില്‍ക്കുന്ന സ്വപ്‌നമാണ്. പിണറായി വിജയന്‍ ചെയ്ത ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ കുറ്റങ്ങള്‍ മാത്രം കാണുക എന്നത് ശരിയല്ല. കൊവിഡ് പ്രതിസന്ധി മറ്റുപല സംസ്ഥാനങ്ങളെക്കാള്‍ നന്നായി പിണറായി കൈകാര്യം ചെയ്തു. പിണറായി വിജയന്‍ തീര്‍ച്ചയായും തുടരട്ടെ. അതൊരു ദോഷമല്ല,’ സികെ പദ്മനാഭന്‍ പറഞ്ഞു. ഒരു വാർത്താ ചാനലിന് നൽകിയ അഭമുഖത്തിലായിരുന്നു പ്രതികരണം.
ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ അവഗണന നേരിടുന്നെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പല തരത്തില്‍ അതൃപ്തിയുണ്ട്. പാര്‍ട്ടിക്ക്ു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടുന്ന മാന്യതയും പരിഗണനയും ലഭിക്കുന്ന എന്ന പരാതി കഴിഞ്ഞ കുറേക്കാലമായി കേരളത്തില്‍ നിലനില്‍ക്കുകയാണ്. ആ പരാതിക്ക് പരിഹാരം വേണം. കേരളത്തിലെ പൊതുസമൂഹത്തിന്റെ പൊതുബോധമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതിനെ കണക്കിലെടുക്കാന്‍ കഴിയണം. അതിനു കഴിഞ്ഞില്ലെങ്കില്‍ പരാജയമായിരിക്കും ഫലം,’ സികെ പദ്മനാഭന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !