തുഞ്ചത്തെഴുത്തച്ചന്‍ മലയാളം സര്‍വ്വകലാശാല ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുളള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.എം.എ.ഭാഷാശാസ്ത്രം,എം.എ.മലയാളം(സാഹിത്യ പഠനം),എം.എ.മലയാളം( സാഹിത്യരചന),എം.എ.മലയാളം (സംസ്‌ക്കാര പൈതൃക പഠനം),എം.എ.ജേണലിസം ആന്റ മാസ് കമ്മ്യുണിക്കേഷന്‍സ്,എം.എ/എം.എസ്സി പരിസ്ഥിതി പഠനം,എം.എ.വികസന പഠനവും തദ്ദേശവികസനവും,എം.എ.ചരിത്രം,എം.എ സാമൂഹ്യശാസ്ത്രം(സോഷ്യാളജി) എം.എ.ചലച്ചിത്ര പഠനം എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശന പരീക്ഷ നടത്തുന്നത്. ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ലഭിച്ച ബിരുദമാണ് യോഗ്യത.ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ ഫീസ് കോഴ്‌സിന് 400 രൂപ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ഭിന്നശേഷികാര്‍ക്ക് 200 രൂപ.കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ നടത്തുന്നത്. പരീക്ഷ തീയ്യതി പിന്നീട് അറിയിക്കും.അപേക്ഷ ലഭിക്കേണ്ട അവാസാന തീയ്യതി ജൂണ്‍ 5.അപേക്ഷാ ഫോറത്തിനും മറ്റ് വിശദാംശങ്ങൾക്കും സര്‍വ്വകലാശാലയുടെ www.malayalamuniversity.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !