നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവിലയില്‍ വര്‍ദ്ധനവ്. പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരുലിറ്റര്‍ പെട്രോളിന് 92 രൂപ 74 പൈസയും ഡീസലിന് 87 രൂപ 29 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 90.86 പൈസയും ഡീസലിന് 85.53 പൈസയുമായി ഇന്ധനവില ഉയര്‍ന്നു.
കോഴിക്കോട് 91 രൂപ 11 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വാങ്ങാന്‍ 85 രൂപ 74 പൈസ നല്‍കണം. അസംസ്‌കൃത എണ്ണയുടെ വില കൂടിയതുകൊണ്ട് വില കൂട്ടുന്നുവെന്നാണ് എണ്ണ കമ്ബനികളുടെ സ്ഥിരമായുളള വാദം. എന്നാല്‍ തിരഞ്ഞെടുപ്പുകാലത്ത് അന്താരാഷ്ട്രവിപണിയില്‍ വില കുത്തനെ കൂടിയിട്ടും ഇന്ധനവില കൂട്ടിയില്ല. കഴിഞ്ഞ മാര്‍ച്ച് എട്ടിന് ക്രൂഡ് ഓയില്‍ വില 71.45 ഡോളറായി ഉയര്‍ന്നിട്ടും വില കൂട്ടാത്ത കമ്ബനികള്‍, വില താരതമ്യേന കുറഞ്ഞ് 67.76 ഡോളറില്‍ നില്‍ക്കുമ്ബോഴാണ് ഇപ്പോള്‍ വില കൂട്ടിയിരിക്കുന്നത്.
2018ല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 ദിവസവും 2017ല്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 14 ദിവസവും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് ആഴ്‌കളോളും വില കൂട്ടുന്നത് നിര്‍ത്തിവയ്‌ക്കുകയും പിന്നീട് തുടര്‍ച്ചയായി വില കൂട്ടുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ 65 ദിവസം നിര്‍ത്തിവച്ചശേഷമാണ് ഇന്ധനവില കൂട്ടുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !