ഇന്ത്യയില്‍നിന്ന് നേരിട്ട് യു.എ.ഇയിലേക്കുള്ള പ്രവേശനവിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി

0
ഇന്ത്യയില്‍നിന്ന് നേരിട്ട് യു.എ.ഇയിലേക്കുള്ള പ്രവേശനവിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി| The ban on direct entry into the UAE from India has been extended indefinitely

ദുബായ്
: ഇന്ത്യയിൽ നിന്ന് നേരിട്ട് യു.എ.ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് യു.എ.ഇ. അനിശ്ചിത കാലത്തേക്ക് നീട്ടി. ഈ മാസം പതിനാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് നീട്ടിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്നുള്ളവർക്ക് നേരിട്ട് യു.എ.ഇയിൽ പ്രവേശിക്കാൻ കഴിയില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചവർക്കും ഇത് ബാധകമാണ്.

മറ്റ് രാജ്യങ്ങൾ വഴി യു.എ.ഇയിൽ പ്രവേശിക്കണമെങ്കിൽ ഇന്ത്യയ്ക്ക് പുറത്ത് രണ്ടാഴ്ച ക്വാറന്റീൻ പൂർത്തിയാക്കണം. ഇതോടെ ഇപ്പോൾ കേരളത്തിൽ അവധിയിലുള്ള പ്രവാസികളുടെ യു.എ.ഇയിലേക്കുള്ള മടക്കം അനിശ്ചിതമായി നീളാനാണ് സാധ്യത. ഗൾഫിലേക്ക് കടക്കുക എന്ന ഉദ്ദേശത്തോടെ വരുന്നവരെ സ്വീകരിക്കില്ല എന്ന് നേപ്പാൾ, മാലിദ്വീപ് എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.

ശ്രീലങ്ക, ബഹ്റൈൻ, അർമേനിയ എന്നീ രാജ്യങ്ങൾ വഴി യു.എ.ഇയിലേക്ക് കടക്കാൻ പ്രവാസികൾ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിനുള്ള ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്. സൗദി, ഒമാൻ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളും ഇന്ത്യക്കാർക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !