കോവിഡ് പരിശോധനാ ലാബുകൾ അവശ്യ സർവീസായി പരിഗണിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ലാബുകളെ അവശ്യ സർവീസായി പ്രഖ്യാപിക്കണമെന്ന ഹർജിയാണ് കോടതി പരിഗണിച്ചത്.
സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കോവിഡ് പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ നടപടിയെ കോടതി അഭിനന്ദിച്ചു. നിരക്ക് കുറച്ച ഉത്തരവ് സർക്കാർ ഹാജരാക്കി. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് കുറയ്ക്കണമെന്ന ഹർജിയിൽ സ്വകാര്യ ആശുപത്രികളേയും ഡോക്ടർമാരുടെ സംഘടനയേയും കോടതി കക്ഷിചേർത്തു. കേസ് മറ്റന്നാൾ കോടതി പ്രത്യേക സിറ്റിങ്ങിൽ പരിഗണിക്കും.
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിൽ നടത്തുന്ന ആർടിപിസിആർ പരിശോധനകളുടെ നിരക്ക് കുറച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന 1700 രൂപയിൽ നിന്ന് 500 രൂപയാക്കിയാണ് കുറച്ചത്. ഐസിഎംആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾക്ക് വിപണിയിൽ വില കുറഞ്ഞ സാഹചര്യത്തിലാണ് പരിശോധന നിരക്കും കുറച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !