താരങ്ങൾക്ക് കോവിഡ്: ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചു

0
താരങ്ങൾക്ക് കോവിഡ്: ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചു | Kovid for players: IPL suspended

ന്യൂഡൽഹി
: താരങ്ങൾക്കിടയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഐപിഎൽ താൽക്കാലികമായി നിർത്തി വയ്ക്കാൻ തീരുമാനമായി. ഇന്നു ചേർന്ന ബസിസിഐ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഐപിഎല്ലിലെ ബയോ ബബിളിനുള്ളിൽ തന്നെ കേസുകൾ ഉണ്ടായതാണ് പ്രധാന കാരണം.

രണ്ട് ഹൈദരാബാദ് തരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസും ഹൈദരാബാദും തമ്മിലുള്ള മത്സരത്തിന് മുൻപ് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവ് ആയതായി കണ്ടെത്തിയത്. കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തിക്കും, സന്ദീപ് വാര്യർക്കുമാണ് ആദ്യം രോഗബാധ ഉണ്ടായത്. പിന്നാലെ നടത്തിയ പരിശോധനയിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീം മാനേജ്മെന്റിലുള്ളവർക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തി.

അടുത്ത മത്സരത്തിൽ നിന്ന് വിട്ടു നിൽക്കുന്നതായി ചെന്നൈ ബിസിസിഐയെ അറിയിച്ചിരുന്നു. പ്രാഥമിക സമ്പർക്കത്തിൽ പെട്ടവർ മൂന്ന് തവണ പരിശോധന നടത്തി നെഗറ്റീവ് ആകണമെന്നാണ് പ്രോട്ടോക്കോൾ. നേരത്തെ രവിചന്ദ്രൻ അശ്വിൻ അടക്കമുള്ള താരങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങിയിരുന്നു

ഓസ്ട്രേലിയൻ താരങ്ങളായ ആദം സാംബ, കെയിൻ റിച്ചാർഡ്സൺ, ആൻഡ്രൂസ് ടൈ തുടങ്ങിയവരും ഐപിഎല്ലിൽ നിന്നും പിന്മാറി. കുടുംബങ്ങൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് അമ്പയർ നിതിൻ മേനോനും ടൂർണമെന്റ് വിട്ടു. ദക്ഷിണാഫ്രിക്കൻ തരങ്ങൾക്ക് ഐപിഎല്ലിൽ തുടരണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാമെന്നായിരുന്നു ക്രിക്കറ്റ്‌ ബോർഡ്‌ പ്രസിഡന്റ്‌ ഗ്രെയിം സ്മിത്ത് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !