നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വീണ്ടും സജീവമായി ഫിറോസ് കുന്നംപറമ്പില്‍. തോറ്റ മണ്ഡലമായ തവനൂരില്‍ 600 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ എത്തിച്ചാണ് ഫിറോസ് കുന്നംപറമ്പിൽ ജീവ കാരുണ്യ പ്രവര്‍ത്തനം പുനരാരംഭിച്ചത്.
തവനൂര്‍ കൂട്ടായി തീരദേശ മേഖലയിലെ കുടുംബങ്ങള്‍ കിറ്റ് നല്‍കിയത്. ഒപ്പം എടപ്പാളില്‍ രണ്ട് വൃക്കകളും തകരാറിലായ ഒരാള്‍ക്കുള്ള ധനസഹായവും നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിന് അഞ്ച് പവന്‍ സ്വര്‍ണത്തിനുള്ള തുകയും കൈമാറി.
2564 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഫിറോസ് കുന്നംപറമ്പലിനെ പരാജയപ്പെടുത്തി തവനൂരില്‍ കെടി ജലീല്‍ വിജയിച്ചത്. 2016 ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെടി ജലീല്‍ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തവനൂരില്‍ നിന്ന് നിയമസഭയിലെത്തിയത്. ജലീല്‍ 68,179 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇഫ്തിഖറുദ്ദീന്‍ മാസ്റ്റര്‍ 51,115 വോട്ടുകളും നേടി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രവി തേലത്തിന് 15,801 പേര്‍ വോട്ടു ചെയ്തു. 2011ല്‍ 6,854 വോട്ടായിരുന്നു ജലീലിന്റെ ഭൂരിപക്ഷം. ജലീല്‍ 57,729 വോട്ടുകളും കോണ്‍ഗ്രസിന്റെ വി വി പ്രകാശ് 50,875 വോട്ടുകളും കരസ്ഥമാക്കി. ബിജെപി സ്ഥാനാര്‍ത്ഥിയായ നിര്‍മലാ കുട്ടികൃഷ്ണന്‍ പുന്നക്കലിന് 7,107 വോട്ടാണ് ലഭിച്ചത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ ഫിറോസ് അഭിനന്ദിച്ചത് യുഡിഎഫിനുള്ളില്‍ വിവാദമായിരുന്നു. സംസ്ഥാനത്തെ ഇടത് തരംഗത്തിന് കാരണമായത് വിശക്കുന്നവന് അന്നം കൊടുക്കുന്ന സര്‍ക്കാര്‍ നടപടിയാണെന്നും അതാരും കാണാതെ പോകരുതെന്നുമായിരുന്നു ഫിറോസ് പറഞ്ഞത്.
പരാമര്‍ശംയുഡിഎഫിനുള്ളല്‍ വിവാദമായതോടെ താന്‍ യുഡിഎഫിനെ തള്ളി പറഞ്ഞിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ തന്റെ അഭിമുഖത്തിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുകയാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. അറിവില്ലായ്മ മൂലവും രാഷ്ട്രീയരംഗത്തെ തുടക്കകാരന്‍ എന്ന നിലയിലും നല്‍കിയ ഇന്റര്‍വ്യൂ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുണ്ടാക്കിയ വിഷമത്തിൽ ക്ഷമ ചൊതിക്കുന്നെന്നും ഫിറോസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !