ബി.ജെ.പി.ക്കെതിരേ പോസ്റ്റിട്ടു, കവി കെ. സച്ചിദാനന്ദനെ ഫെയ്‌സ്ബുക്ക് വിലക്കി

0
ബി.ജെ.പി.ക്കെതിരേ പോസ്റ്റിട്ടു, കവി കെ. സച്ചിദാനന്ദനെ ഫെയ്‌സ്ബുക്ക് വിലക്കി | Posted against the BJP, the poet K. Sachidanandan banned by Facebook

കവി കെ. സച്ചിദാനന്ദനെ ഫെയ്സ്ബുക്ക് വിലക്കി. കേരളത്തിൽ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും രണ്ടുവീഡിയോകൾ പോസ്റ്റു ചെയ്തതിനെത്തുടർന്നാണ് നടപടിയെന്ന് പറയുന്നു. വാട്‌സാപ്പിൽ പ്രചരിച്ചുകൊണ്ടിരുന്ന വീഡിയോകളാണ് താൻ പോസ്റ്റുചെയ്തതെന്നും വിലക്കുസംബന്ധിച്ച് വെള്ളിയാഴ്ച രാത്രി ഫെയ്‌സ്ബുക്കിൽ അറിയിപ്പു ലഭിച്ചതായും സച്ചിദാനന്ദൻ പറഞ്ഞു.

ഇന്നലെ രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബി.ജെ.പിയുടെ പരാജയത്തെയും കറിച്ചുള്ള നര്‍മ്മം കലര്‍ന്ന ഒരു വീഡിയോയും മോഡിയെക്കുറിച്ച് ‘കണ്ടവരുണ്ടോ’ എന്ന ഒരു നര്‍മ്മരസത്തിലുള്ള പരസ്യവും -രണ്ടും എനിക്ക് വാട്‌സപ്പില്‍ അയച്ചു കിട്ടിയതാണ് പോസ്റ്റ് ചെയ്തപ്പോള്‍ ഫെയിസ്ബുക്ക് വിലക്കി.

നമ്മുടെയെല്ലാം പിറകെ നിരീക്ഷണ കണ്ണുകളുണ്ട്. ഫെയിസ്ബുക്ക് നേരത്തെയും എനിക്ക് സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു. മോദി വിരുദ്ധ കുറിപ്പുകളും വീഡിയോകളും മിക്കവാറും അപ്രത്യക്ഷമാവുന്ന പതിവുണ്ട്. ഫെയിസ്ബുക്കുമായി കൃത്യമായ ധാരണയിലാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. വിലക്കില്‍ നിന്നും ഞാനതാണ് മനസിലാക്കുന്നത്. ഏപ്രില്‍ 21-ന് താക്കീത് കിട്ടിയിരുന്നു. അത് ഒരു ഫലിതം നിറഞ്ഞ കമന്റിനായിരുന്നു. താക്കീത് നേരിട്ട് ഫെയിസ്ബുക്കില്‍ നിന്നാണ് വന്നത്.

24 മണിക്കൂര്‍ ഞാന്‍ പോസ്റ്റ്‌ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂര്‍ നേരത്തെക്ക് വിലക്കിയിരിക്കുന്നുവെന്നും 30 ദിവസം ലൈവ് സേവം ഉപയോഗിക്കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. . അവരുടെ കമ്യൂണിറ്റി നിയമങ്ങള്‍ ലംഘിച്ചു എന്നാണ് പരാതി. ഇന്ന് പാതിരാത്രിക്ക് വിലക്കു തീരും. ഇനി ഇടയ്ക്കിടയ്ക്ക് ഇതു പ്രതീക്ഷിക്കാമെന്നു തോന്നുന്നു.

ഇങ്ങിനെ വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ Lancet-Â വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ‘You are trying to post something other people on Facebook have found abusive’ എന്ന സന്ദേശം ഇപ്പോള്‍ ഫെയിസ്ബുക്കില്‍ നിന്നു കിട്ടി. ഇതിനര്‍ത്ഥം ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ളവര്‍ക്ക് വേണ്ടിയുണ്ട് എന്നുള്ളതാണ്”

കെ സച്ചിദാനന്ദന്‍

24 മണിക്കൂർ നേരത്തേക്ക്‌ പോസ്റ്റുചെയ്യുന്നതും കമന്റിടുന്നതും ലൈക്കടിക്കുന്നതുമൊക്കെ വിലക്കിയിരിക്കുന്നു. 30 ദിവസം ഫെയ്‌സ്ബുക്കിൽ ലൈവായി പ്രത്യക്ഷപ്പെടരുതെന്നും നിർദേശമുണ്ട്. മോദി സർക്കാരിനെ വിമർശിക്കുന്ന ലാൻസെറ്റിന്റെ ലേഖനം ഫെയ്‌സ്ബുക്കിൽ പോസ്റ്റുചെയ്യാൻ ശ്രമിച്ചപ്പോഴുള്ള മറുപടി അത് ഫെയ്‌സ്ബുക്കിലെ മറ്റുള്ളവർ അധിക്ഷേപകരമെന്നു പറഞ്ഞിട്ടുണ്ടെന്നായിരുന്നു. ഫലിതംനിറഞ്ഞ ഒരു കമന്റിന് ഏപ്രിൽ 21-ന് തനിക്ക് താക്കീത് കിട്ടിയിരുന്നായും മുമ്പും പല കമന്റുകളും അപ്രത്യക്ഷമായിട്ടുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു.

ആരെയും അധിക്ഷേപിക്കുന്നതരത്തിൽ പോസ്റ്റുചെയ്തിട്ടില്ല. കേന്ദ്രസർക്കാരിനെ വിമർശിക്കുന്നവർ നിരീക്ഷിക്കപ്പെടുന്നതിന്റെ തെളിവാണ് ഈ വിലക്കെന്നും അദ്ദേഹം പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !