തിരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായി നാലാം ദിനവും ഇന്ധന വില കൂട്ടി. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഓരോ ദിവസവും ഇന്ധന വില വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിപ്പിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 93.25 രൂപയും ഡീസലിന് 87.57 രൂപയുമായി. കൊച്ചിയിൽ ഇന്നത്തെ വില 91.15 പൈസയും, ഡീസൽ വില 87.90 രൂപയുമായി. കോഴിക്കോട് പെട്രോളിന് 91.68 പൈസയും ഡീസലിന് 86.45 പൈസയുമാണ് ഇന്നത്തെ വില.
ജനുവരി മുതൽ പെട്രോൾ വില കേന്ദ്രം കൂട്ടിയിരുന്നു. ഫെബ്രുവരി മാസത്തിൽ 16 തവണയാണ് പെട്രോൾ വില വർധിപ്പിച്ചത്. എന്നാൽ കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ വില കുറച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വില വര്‍ധനയില്‍ സ്‌തംഭനമുണ്ടായി. പിന്നീട് മേയ് രണ്ട് വരെ വലിയ മാറ്റങ്ങളില്ലാതെ തുടർന്ന വിലയാണ് തിരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞശേഷം തുടർച്ചയായി നാല് ദിവസം കൂട്ടിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !