കൊച്ചി: കോവിഡ് പരിശോധന നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ലാബുകൾ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ് നൽകാൻ കോടതി വിസമ്മതിച്ചു. ഉത്തരവ് ലംഘിക്കുന്ന ലാബുകൾക്കെതിരെ നടപടി എടുക്കുന്നത് തടയണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല. സർവ്വേ നടത്തിയ ശേഷമാണ് സർക്കാർ നിരക്ക് കുറച്ചതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു കേരളത്തിലെ ലാബുകൾ ഈടാക്കിയിരുന്നതെന്നും മറ്റു സംസ്ഥാനങ്ങളിൽ പരമാവധി 500 രൂപയാണെന്നും 10 ലാബുകൾ മാത്രമാണ് നിരക്ക് വർധന ചോദ്യം ചെയ്തിട്ടുള്ളതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. വീടുകളിൽ നേരിട്ടെത്തി ആർടിപിസിആർ പരിശോധന നടത്തുന്നതിന് മൊബൈൽ സംവിധാനം ഏർപ്പെടുത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. മാർക്കറ്റ് പഠനത്തിന് ശേഷമാണ് നിരക്ക് നിശ്ചയിച്ചതെന്നും പരിശോധനക്ക് 135 മുതൽ 240 രൂപ വരെ മാത്രമാണ് ചിലവ് വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവിലുള്ള നിരക്ക് കുറച്ചാൽ പരിശോധനയുടെ ഗുണനിലവാരം കുറയുമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ ദേവി സ്കാൻ സെൻറർ അടക്കം പത്തോളം ലാബുകളാണ് കോടതിയെ സമീപിച്ചത്.
നേരത്തെ നിരക്ക് കുറച്ച സർക്കാരിനെ കോടതി അഭിനന്ദിച്ചിരുന്നു. ആർടിപിസിആർ പരിശോധന നിരക്ക് മുൻപുണ്ടായിരുന്ന 1700 രൂപയിൽ നിന്ന് 500 രൂപയാക്കിയാണ് സർക്കാർ കുറച്ചത്. ഐസിഎംആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾക്ക് വിപണിയിൽ വില കുറഞ്ഞ സാഹചര്യത്തിലാണ് പരിശോധന നിരക്കും കുറച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !