രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ 20ാം തീയതി. ഇന്ന് നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എ കെ ജി സെന്ററിൽ നടന്ന ചർച്ചയിൽ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു
17ന് എൽ ഡി എഫ് യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരുടെ കാര്യത്തിൽ ഈ യോഗത്തിൽ തീരുമാനമാകും. ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിലും ഈ യോഗത്തിൽ തീരുമാനമാകും. ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിലും സിപിഐ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്
ഒരു എംഎൽഎ മാത്രമുള്ള ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. 17ന് മുമ്പ് സിപിഎം-സിപിഐ ചർച്ച ഒരിക്കൽ കൂടി നടക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !