വാക്സിന്‍ എടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ വിലക്കേര്‍പ്പെടുത്തി അബുദാബി

0

വാക്സിന്‍ എടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ വിലക്കേര്‍പ്പെടുത്തി അബുദാബി | Abu Dhabi bans people from getting vaccinated in public

അബുദാബി: വാക്‌സിനെടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശന വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനവുമായി അബൂദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി മുന്നോട്ട്. പൊതുജനാരോഗ്യ സംരക്ഷണത്തിനായി കമ്മിറ്റി നടപ്പിലാക്കി വരുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി.

വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതയുള്ള വിഭാഗങ്ങളില്‍ 93 ശതമാനത്തിലേറെ പേരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. അബുദാബിയിലെ സ്വദേശികള്‍, പ്രവാസികള്‍, വിദേശ രാജ്യങ്ങളില്‍ നിന്ന് വിസിറ്റ്, ടൂറിസ്റ്റ് വിസകളില്‍ എത്തുന്നവര്‍ തുടങ്ങിയ എല്ലാവര്‍ക്കും ഇത് ബാധകമാണ്.

അല്‍ ഹുസ്ന്‍ ആപ്പില്‍ പച്ച സ്റ്റാറ്റസ് തെളിയുന്നവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. വാക്സിനെടുത്ത് ചുരുങ്ങിയത് 28 ദിവസം കഴിഞ്ഞവര്‍ പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആകുന്നതോടെയാണ് അല്‍ ഹുസ്ന്‍ ആപ്പില്‍ പച്ച സ്റ്റാറ്റസ് തെളിയുക. അടുത്ത 30 ദിവസത്തേക്ക് ഇതിന് കാലാവധിയുണ്ടാകും. 30 ദിവസം കഴിഞ്ഞാല്‍ പച്ച നിറം മാറി ചാര നിറം വരും. വീണ്ടും പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിച്ചാല്‍ മാത്രമേ ഗ്രീന്‍ സ്റ്റാറ്റസ് തിരിച്ചുവരികയുള്ളൂ.

വാക്സിന്‍ എടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ വിലക്കേര്‍പ്പെടുത്തി അബുദാബി | Abu Dhabi bans people from getting vaccinated in public

വിസിറ്റ്, ടൂറിസ്റ്റ് വിസകളില്‍ അബൂദാബിയിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്ബ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ വെബ്സൈറ്റില്‍ യാത്രാനുമതിക്കായി മുന്‍കൂര്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം. ഇതു ചെയ്താല്‍ അല്‍ ഹുസ്ന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ലഭിക്കും.

അബൂദാബിയില്‍ എത്തിയ ശേഷം ലഭിക്കുന്ന യുഐഡി നമ്ബറും രജിസ്ട്രേഷന്‍ വേളയില്‍ നല്‍കിയ മൊബൈല്‍ നമ്ബറും ഉപയോഗിച്ചാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കുന്നതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാവും. അബൂദാബിയിലെത്തി പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നതോടെ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് തെളിയും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !