തിരുവനന്തപുരം: മണിയറവിള സർക്കാർ ആശുപത്രിയിൽ യുവതിക്ക് രണ്ടുതവണ വാക്സിൻ കുത്തിവച്ചതായി പരാതി. ആദ്യ ഡോസ് എടുത്തിന് ശേഷം നിരീക്ഷണത്തിൽ ഇരിക്കവേയാണ് രണ്ടാം ഡോസും കുത്തി വെച്ചത്. മലയിൻകീഴ് സ്വദേശിയായ 25-കാരിക്കാണ് രണ്ട് ഡോസ് ഒരുമിച്ച് കുത്തിവെച്ചത്.
തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഒന്നും ഇല്ലാത്തതിനാൽ യുവതിയെ വീട്ടിലേക്ക് അയച്ചു. അതേസമയം, യുവതിയോട് വാക്സിന്‍ എടുത്തിരുന്നു എന്നോ ചോദിച്ചിരുന്നു എന്നും എടുത്തിട്ടില്ലെന്ന് മറുപടി കിട്ടിയശേഷമാണ് കുത്തിവെപ്പെടുത്തതെന്നുമാണ് ജീവനക്കാർ നൽകുന്ന വിശദീകരണം.
സംഭവത്തിൽ വീഴ്ച അന്വേഷിക്കുമെന്നും ആശുപത്രി അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നേരത്തെ ആലപ്പുഴയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ 28ന് കരുവാറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആദ്യ ഡോസ് വാക്സിനെത്തിയ 65 കാരന് രണ്ടു ഡോസ് വാക്സിൻ മിനിറ്റുകളുടെ മാത്രം വ്യത്യാസത്തിൽ നല്‍കിയെന്നായിരുന്നു ആരോപണം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !