കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം പൂർണം. ഇരുപത് വർഷത്തിനു ശേഷമാണ് അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങുന്നത്. അവസാന വിമാനവും കാബൂൾ വിട്ടു “ഇപ്പോൾ അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തി കടക്കുന്നു” എന്ന് യുഎസ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ കെന്നത്ത് മക്കെൻസി പറഞ്ഞു.
“ഇപ്പോൾ, അഫ്ഗാനിസ്ഥാനിലെ ഞങ്ങളുടെ 20 വർഷത്തെ സൈനിക സാന്നിധ്യം അവസാനിച്ചു,” എന്ന് അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ പറഞ്ഞു. കൂടുതൽ ജീവനുകൾ നഷ്ടപ്പെടുന്നതിന് മുൻപ് ഓഗസ്റ്റ് 31ന് തന്നെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒഴിപ്പിക്കൽ പൂർത്തിയാക്കിയതിന് സൈന്യത്തിന് പ്രസിഡന്റ നന്ദി പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കാബൂൾ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 114,000 ത്തിലധികം ആളുകളെയാണ് അമേരിക്കയുടെ നേതൃത്വത്തിൽ എയർലിഫ്റ്റ് ചെയ്തത്.
അമേരിക്കൻ പിന്മാറ്റം പൂർത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് താലിബാൻ ആകാശത്തേക്ക് വെടിയുതിർത്തു. “എനിക്ക് എന്റെ സന്തോഷം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല, ഞങ്ങളുടെ 20 വർഷത്തെ ത്യാഗത്തിന്റെ ഫലമാണ്” എന്ന് കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായിരുന്ന താലിബാനികളിൽ ഒരാൾ പറഞ്ഞു.
അതേസമയം, അഫ്ഗാനിസ്ഥാൻ ഒരു രാജ്യത്തെയും ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ അവിടെ ഭീകരർക്ക് അഭയം നൽകുകയോ പരിശീലനം നൽകുകയോ ചെയ്യരുതെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അംഗീകരിച്ചു. ഫ്രാൻസ്, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ നിർദ്ദേശിച്ച പ്രമേയത്തിന് 13 കൗൺസിൽ അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. എന്നാൽ റഷ്യയും ചൈനയും വോട്ടിങ്ങിൽ നിന്നും വിട്ടു നിന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !