'ചെരുപ്പ്‌ നക്കാനാണ് യോഗമെങ്കിൽ അതും നടക്കട്ടെ'; എ വി ഗോപിനാഥിനെതിരെ ഫിറോസ് കുന്നുംപറമ്പിൽ

0
'ചെരുപ്പ്‌ നക്കാനാണ് യോഗമെങ്കിൽ അതും നടക്കട്ടെ'; എ വി ഗോപിനാഥിനെതിരെ ഫിറോസ് കുന്നുംപറമ്പിൽ  | 'If the meeting is to shoehorn, let it happen'; Feroz Kunnumparambil against AV Gopinath

കൊച്ചി
: കോൺഗ്രസ് വിട്ട എ വി ഗോപിനാഥിനെതിരെ രൂക്ഷ വിമർശനവുമായി ഫിറോസ് കുന്നുംപറമ്പിൽ. പിണറായി വിജയൻ ചങ്കുറപ്പുള്ള നേതാവാണെന്നും അദ്ദേഹത്തിന്റെ ചെരുപ്പ് നക്കേണ്ടിവന്നാൽ അഭിമാനമാണെന്നുമുള്ള ഗോപിനാഥിന്റെ പരാമർശത്തിനെതിരെയാണ് ഫിറോസ് രംഗത്തെത്തിയത്.

കോൺഗ്രസിലാണെങ്കിൽ അധികാരം നിർബന്ധം. മറ്റു പാർട്ടിയിലെക്കാണേൽ ചെരുപ്പ്‌ നക്കാനും തയാ‍‍ര്‍. നിങ്ങൾ പൊളിയാണ് ഗോപിയേട്ടാ. 50 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ നിങ്ങൾ എംഎൽഎയായി. ഡിസിസി പ്രസിഡന്റായി. എത്രയോ തവണ പഞ്ചായത്തു പ്രസിഡന്റായി. കിട്ടാനുള്ള സൗഭാഗ്യങ്ങളൊക്കെ നിങ്ങൾക്ക് ഈ പാർട്ടിയിലൂടെ കിട്ടി. വരും തലമുറയ്ക്ക് വഴിമാറുകയും മറ്റുള്ളവർക്കായി ഒഴിഞ്ഞു മാറുകയുമാണ് വേണ്ടത്, ഇനി ചെരുപ്പ്‌ നക്കാനാണ് യോഗമെങ്കിൽ അതും നടക്കട്ടെ- ഫിറോസ് കുന്നുംപറമ്പിൽ പ്രതികരിച്ചു.

കോൺഗ്രസ് വിടുകയാണെന്നു പ്രഖ്യാപിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് എ വി ഗോപിനാഥ് 'ചെരിപ്പു നക്കൽ' പരാമർശം നടത്തിയത്.

"പിണറായി വിജയൻ അത്യുന്നത നേതാവാണ്. ചന്ദ്രനെ കണ്ടിട്ട് പട്ടി കുരച്ചിട്ട് എന്തു കാര്യം. പിണറായിയുടെ എച്ചിൽ നക്കേണ്ടി വരുമെന്ന അനിൽ അക്കരയുടെ അഭിപ്രായത്തെ ഞാൻ അഭിനന്ദിക്കുകയാണ്. ചങ്കുറപ്പും തന്റേടവുമുള്ള മുഖ്യമന്ത്രിയുടെ ചെരുപ്പ് നക്കാൻ കോൺഗ്രസുകാരനായൊരു ഗോപിനാഥിനു പോകേണ്ടിവരുമെന്നു പറഞ്ഞാൽ അതിലേറ്റവും അഭിമാനിക്കുന്നു." എന്നായിരുന്നു ഗോപിനാഥിന്റെ പരാമർശം.

അതേസമയം, "പാലക്കാടുള്ള പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് എ വി ഗോപിനാഥന്റെ രാജി പ്രഖ്യാപനം. ഗോപി അതേക്കുറിച്ച് എന്നോട് ചർച്ച ചെയ്തിരുന്നു. ഗോപിയുമായുള്ള ബന്ധം അത്ര അടുത്തതാണ്. അങ്ങനെ എന്നെ കയ്യൊഴിയാൻ ഗോപിനാഥന് സാധിക്കില്ല. അതുകൊണ്ട് ഞാൻ പൂർണ്ണമായും ആത്മവിശ്വാസത്തിലാണ്. പാർട്ടി വിട്ട് ഗോപിനാഥൻ എവിടെയും പോകില്ല. അദ്ദേഹത്തെ പാർട്ടിയിൽ സക്രിയമാക്കാനുള്ള നടപടിയായിരിക്കും കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ എന്റെ ഭാഗത്തു നിന്നും ഉണ്ടാകുക" കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.

പിണറായി വിജയന്റെ ചെരുപ്പ് നക്കാൻ തയ്യാറാണെന്ന് എ വി ഗോപിനാഥൻ പറയാൻ ഉണ്ടാക്കിയ സാഹചര്യമാണ് തെറ്റ്. അനിൽ അക്കര മുതിർന്ന നേതാവായ ഗോപിനാഥനെക്കുറിച്ച് അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

കോൺഗ്രസിൽ നിന്നും രാജിവെച്ച എ വി ഗോപിനാഥിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് സിപിഎം വ്യക്തമാക്കി. ഏറ്റവും കാലോചിതമായ ഒരു തീരുമാനം എടുത്ത ഗോപിനാഥിന്‍റെ മാതൃക ഇനിയും നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നത്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പ് നേതാക്കളും കെപിസിസി നേതൃത്വവും തമ്മിൽ പരസ്യമായ പോരിലേയ്ക്ക് കടക്കുന്നതിനിടെയാണ് എ വി ഗോപിനാഥിൻ്റെ രാജി. മുൻപ് പെരിങ്ങോട്ടുകുറുശി പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ഗോപിനാഥ് ആലത്തൂര്‍ എംഎൽഎയുമായിരുന്നു.

പാർട്ടി വിടുന്നതിന്‍റെ ഭാഗമായി കോൺഗ്രസ് പ്രാഥമിക അംഗത്വം ഗോപിനാഥ് രാജിവെച്ചു. സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ഗോപിനാഥ് തീരുമാനം പ്രഖ്യാപിച്ചത്. താൻ കോൺഗ്രസിനു വേണ്ടിയാണ് ജീവിതം ഉഴിഞ്ഞു വെച്ചതെന്നും എന്നാൽ പാര്‍ട്ടിയിൽ നിന്ന് തൻ്റെ മനസ്സിനെ തളര്‍ത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ഗോപിനാഥ് പറഞ്ഞു. ഇതോടെ പ്രതീക്ഷയില്ലാത്ത യാത്ര അവസാനിപ്പിക്കാൻ മനസ്സു പറയുകയാണെന്നും ഗോപിനാഥ് വ്യക്തമാക്കി. ഭാവി പരിപാടിയെന്തെന്ന് വ്യക്തമാക്കാൻ ഗോപിനാഥ് തയ്യാറായില്ല.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !