വനിതാ കമ്മീഷന് പരാതി നല്‍കിയത് പാര്‍ട്ടി നേതാക്കള്‍ നടപടിയെടുക്കാത്തതിനാല്‍; ഫാത്തിമ തഹ്‌ലിയ

0
വനിതാ കമ്മീഷന് പരാതി നല്‍കിയത് പാര്‍ട്ടി നേതാക്കള്‍ നടപടിയെടുക്കാത്തതിനാല്‍; ഫാത്തിമ തഹ്‌ലിയ | The complaint was lodged with the Women's Commission because the party leaders did not take action; Fatima Tahliya

കോഴിക്കോട്:
വനിതാ കമ്മീഷന് പരാതി നല്‍കിയത് പാര്‍ട്ടി നേതാക്കള്‍ നടപടിയെടുക്കാത്തത് കൊണ്ടാണെന്ന് എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ. പരാതി നല്‍കിയവരെയും തന്നെയും വ്യക്തിഹത്യ ചെയ്യുകയാണ്. 'ഹരിത' മുസ്ലീം ലീഗിന് തലവേദന എന്ന പരാമര്‍ശങ്ങള്‍ വേദന ഉണ്ടാക്കുന്നുവെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

കാണാമറയത്ത് ഇരിക്കുന്ന ഒരുപാട് പെണ്‍കുട്ടികളുടെ ശബ്ദമാണ് 'ഹരിത'. എംഎസ്‌എഫിനെ പോലും പല ക്യാമ്ബസുകളിലും നയിക്കുന്നത് 'ഹരിത'യാണ്. ഇത് ഒരുപാട് മേഖലകളില്‍ പെണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കാന്‍ സംഘടനയ്ക്ക് സാധിച്ചു. വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് 'ഹരിത'യുടെ സംസ്ഥാന ഭാരവാഹികള്‍ ആണ്. പാര്‍ട്ടി വേദികളിലും വനിതാ കമ്മീഷന് മുന്നിലും മാത്രമാണ് അവര്‍ കാര്യങ്ങള്‍ പറഞ്ഞത്. അത്രമാത്രം സംഘടനയെ വിശ്വസിക്കുന്ന ആളുകള്‍ ആണ്. പി കെ നവാസ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരെ ഉള്ള പരാതി ലീഗിനും എംഎസ്‌എഫ് ദേശീയ കമ്മിറ്റിക്കും നല്‍കിയിരുന്നു. ദേശീയ കമ്മിറ്റി റിപ്പോര്‍ട്ട് ലീഗ് നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു. ഓരോ ലീഗ് നേതാക്കളെയും നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചു. പിഎംഎ സലാമിനെ പരാതി ഏല്‍പ്പിച്ചു എന്നാണ് കിട്ടിയ വിശദീകരണം.

എഎസ്‌എഫ് സംസ്ഥാന ഭാരവാഹികളുടെ യോഗം വിളിച്ച്‌ വിശദീകരണം തേടി. 'ഹരിത' പ്രവര്‍ത്തകര്‍ പറഞ്ഞതും ലീഗ് കേട്ടു. താന്‍ കൂടി ഉള്‍പ്പെട്ട വേദിയില്‍ ആണ് വാദങ്ങള്‍ കേട്ടത്. നിരന്തരമായ അസ്വസ്ഥത കാരണം ആണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്. പാര്‍ട്ടി വേദിയില്‍ പറഞ്ഞിട്ട് നടപടി വൈകിയതില്‍ മാത്രമാണ് വനിത കമ്മീഷനെ സമീപിച്ചത്. അതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഇപ്പോഴും വ്യക്തിഹത്യ നടത്തുന്നു. പ്രയാസങ്ങളില്‍ കൂടെ ആണ് ഇപ്പോഴും കടന്നു പോകുന്നത്.

ഇപ്പോഴും പാര്‍ട്ടിയില്‍ പ്രതീക്ഷ ഉണ്ട്. സഹിക്കുന്നതിന്റെ അങ്ങേയറ്റം സഹിച്ചു. രണ്ടാഴ്ച കാത്തിരിക്കാന്‍ ലീഗ് നേതൃത്വം പറഞ്ഞു. മുസ്ലീം ലീഗ് അന്ത്യശാസനം നല്‍കിയിട്ടില്ല. പാര്‍ട്ടിയില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല വനിതാ കമ്മീഷന് മുന്‍പില്‍ പോയത്. വനിത കമ്മീഷന് പരാതി നല്‍കിയതില്‍ അച്ചടക്ക ലംഘനം ഇല്ല. കമ്മീഷന് മുന്നില്‍ പോയത് തെറ്റ് എന്ന് ഒരു ലീഗ് നേതാവും പറയില്ല. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയവര്‍ക്ക് കിട്ടിയ സ്വാഭാവിക നീതി ഹരിതയ്ക്ക് കിട്ടാത്തതില്‍ വേദനയുണ്ട്. ഹരിത മരവിപ്പിച്ച നടപടിയില്‍ സങ്കടം ഉണ്ടെന്നും ഫാത്തിമ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !