ലീഗ് നേതൃത്വത്തിൻ്റെ വിവേകശൂന്യമായ തീരുമാനങ്ങൾ മുസ്ലീം ലീഗ് പാർട്ടിയെ എവിടെ കൊണ്ടെത്തിക്കുമെന്ന് കണ്ടറിയണമെന്ന് ഡോ: കെ.ടി.ജലീൽ എം എൽ എ ഫേസ്ബുക്ക് പേജിൽ കുറിച്ചു.കുട്ടി കുരങ്ങൻമാരെ ഇറക്കി കളിക്കുന്ന കുഞ്ഞാലികുട്ടിയുടെ അതിബുദ്ധിയാണിതെന്നും ഹരിതയുടെ മറവിൽ ബാങ്കിലെ കള്ള പണ ഇടപാട് മുക്കാമെന്ന ധാരണ വില പോവില്ലന്നും ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :
എന്താണീ സംഭവിക്കുന്നത്? ലീഗ് നേതൃത്വത്തിൻ്റെ വിവേകശൂന്യമായ തീരുമാനങ്ങൾ പാർട്ടിയെ എവിടെയെത്തിക്കുമെന്ന് കണ്ടറിയണം. മോന്തായം വളഞ്ഞാൽ ആകെ വളയുമെന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. ഹരിതയുടെ മറവിൽ AR നഗർ ബാങ്കിലെ കള്ളപ്പണ ഇടപാട് മുക്കാമെന്ന ധാരണയിൽ ''കുട്ടിക്കുരങ്ങൻമാരെ" ഇറക്കി കളിക്കുന്ന കുഞ്ഞാപ്പയുടെ അതിബുദ്ധി കയ്യിലിരിക്കട്ടെ. "അത് വേ, ഇത് റേ''. രണ്ടും ഒരേസമയം പത്തിവിടർത്തി സമുദായത്തിൻ്റെ പേരിൽ നടക്കുന്ന "കള്ളപ്പണ-പലിശാ-കച്ചവട-സ്ത്രീവിരുദ്ധ രാഷ്ട്രീയ''ത്തിൻ്റെ കഥ കഴിക്കും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !