ദുബായ്: ഇന്ത്യയുള്‍പ്പടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്ന് യു.എ.ഇലേക്കുള്ള യാത്രക്കാരുടെ പി.സി.ആര്‍ പരിശോധന മാനദണ്ഡങ്ങള്‍ പുതുക്കി. നേരത്തെ ദുബായിലേക്ക് പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പായിരുന്നു കോവിഡ് പരിശോധന നടത്തേണ്ടത്. എന്നാല്‍ ഇനിമുതല്‍ ആറ് മണിക്കൂര്‍ മുന്‍പ് പരിശോധന നടത്താവുന്നതാണ്.
ആറ് മണിക്കൂര്‍ മുന്‍പ് എടുത്ത പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമെ യാത്ര ചെയ്യാന്‍ അനുവാദമുള്ളു. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍.
കോവിഡ് വൈറസിന്റെ ആര്‍.എ.എയ്ക്കുള്ള ന്യൂക്ലിക്ക് ആസിഡ് കണ്ടെത്തുന്നതിനായിട്ടുള്ള മോളിക്കുലാര്‍ ഡയഗ്നോസ്റ്റിക് അടിസ്ഥാനമാക്കിയുള്ള പി.സി.ആര്‍ പരിശോധനയാണ് നടത്തേണ്ടത്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എയര്‍ലൈനുകള്‍ ഉറപ്പു വരുത്തണം. യാത്രക്കാര്‍ മറ്റുള്ളവരുമായി കൂടുതല്‍ ഇടപഴകാതെ ശ്രദ്ധിക്കണം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !