മലപ്പുറം: ഹരിതയുടെ കോളജ് യൂണിറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച മുസ്ലിം ലീഗ് നടപടിയില്‍ പ്രതിഷേധിച്ചാണ് യൂണിറ്റുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ജില്ലാ കമ്മിറ്റികളും സംസ്ഥാന നേതാക്കളെ അറിയിക്കും. സ്ത്രീത്വത്തെ അപമാനിച്ച എംഎസ്‌എഫ് നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന് പരാതി നല്‍കിയതിന്റെ പേരിലായിരുന്നു ലീഗ് നടപടി.
അതേസമയം, എംഎസ്‌എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്ത പൊലീസ്, വനിതാ നേതാക്കളുടെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തിയേക്കും. ഹരിത, ലീഗിന്റെ പോഷക സംഘടനയല്ലെന്ന് വനിതാലീഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ക്യാംപസ് പ്രവര്‍ത്തനത്തിനായി ഉണ്ടാക്കിയ താല്‍ക്കാലിക സംവിധാനമാണ്. ക്യാംപസിനു പുറത്ത് വനിതാ ലീഗ് മതിയെന്നും ദേശീയ ജനറല്‍ സെക്രട്ടറിയായ നൂര്‍ബിന റഷീദ് പറഞ്ഞിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !