മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ "സ്നേഹ പൂർവ്വം സ്നേഹ യാത്ര" ശ്രദ്ധേയമായി

0
മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ "സ്നേഹ പൂർവ്വം സ്നേഹ യാത്ര" ശ്രദ്ധേയമായി | Marakkara Global KMCC's "Sneha Purvam Sneha Yathra" was notable

കാടാമ്പുഴ:
മാറാക്കര പഞ്ചായത്തിൽ മുസ്ലിം ലീഗ് പാർട്ടിയുടെ പ്രവർത്തന മേഘലയിൽ നിറസാന്നിദ്ധ്യമായിരുന്ന പൂർവ്വികർ പലവരും ഇന്ന് വാർദ്ധക്യ ശാരീരികമായ ബുദ്ധിമുട്ടുകൾ കൊണ്ട് വീട്ടിൽ വിശ്രമജീവിതം നയിക്കുന്നവരാണ്.

പാർട്ടിയുടെ ഇന്ന് കാണുന്ന വളർച്ചയിൽ ഇവരുടെ നിസ്വാർത്ഥമായ പ്രവർത്തനം ഏറെ എടുത്തു പറയേണ്ടതാണ് ഇങ്ങിനെയുള്ള പൂർവ്വീകരായ പാർട്ടി നേതാക്കളെ മാറാക്കര ഗ്ലോബൽ കെ.എം.സി.സി അവരുടെ വസതിയിൽ സന്ദർശിച്ച് സ്നേഹോപഹാരം നൽകി ആദരിച്ചു.

എന്ത് കൊണ്ടും പ്രശംസിനീയമായി തീർന്നു ഈ പ്രവർത്തനം. വീട്ടിൽ എത്തിയപ്പോൾ പഴയ കാല പാർട്ടി പ്രവർത്തനങ്ങളുടെ അണയാത്ത ആവേശത്തിൻ്റെ സന്തോഷം അവർ പങ്ക് വെച്ചു.

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്, ബാഫഖി തങ്ങൾ, പൂക്കോയ തങ്ങൾ, നീതി സാഹിബ്, CHമുഹമ്മദ് കോയ സാഹിബ്, ശിഹാബ് തങ്ങൾ, സേട്ടു സാഹിബ്, ബനാത്ത് വാലസാഹിബ് ഉൾപ്പെടെയുള്ളവരുടെ പ്രസംഗം നേരിൽ കേട്ടത് മുതലുള്ള ഒട്ടനവധി അനുഭവങ്ങൾ ഇവർ പങ്ക് വെച്ചപ്പോർ ചടങ്ങിൽ എല്ലാവരും ഒരു പാർട്ടി ക്ലാസിന് തുല്ല്യമായി ശ്രദ്ധാപൂർവ്വം കേട്ടിരുന്നു.

സ്നേഹ യാത്രയുടെ ഉദ്ഘാടനം കാടാമ്പുഴയിൽ നെയ്യത്തൂർ മുഹമ്മദ് ഹാജിക്ക് സ്നേഹോപഹാരം നൽകി കൊണ്ട് മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കാടാമ്പുഴ മൂസ ഹാജി നിർവ്വഹിച്ചു.


തുടർന്ന് മണ്ണേത്ത് ബീരാൻ കുട്ടി ഹാജി, അയനിക്കുന്നൻ അലവി ഹാജി,തത്രംപള്ളി കുഞ്ഞിമൊയ്തീൻ ഹാജി, അലവി വേളക്കാടൻ, എന്നിവരെ അവരുടെ വീടുകളിലെത്തി കൊണ്ട് യഥാക്രമം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി തുറക്കൽ അബൂബക്കർ, ഗ്ലോബൽ കെ എം സി സി ഉപദേശക സമിതിയംഗം പട്ടാക്കൽ കുഞ്ഞാപ്പു ഹാജി, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ ഒ കെ കുഞ്ഞുട്ടി, ഉപദേശക സമിതി ചെയർ മണ്ണാർക്കാടി ബക്കർ ഹാജി എന്നിവർ ഉപഹാരങ്ങൾ നൽകി.

മാറാക്കര പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി പ്രസിഡൻ്റ് ടി എം ബഷീർ കുഞ്ഞു ആമുഖ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി പി സജ്ന ടീച്ചർ, ഗ്രാമ പഞ്ചായത്ത് മെമ്പർ എ പി ജാഫറലി, ഗ്ലോബൽ കെ എം സി സി നേതാക്കളായ ഒ കെ കുഞ്ഞിപ്പ, ഹംസ ഹാജി മാറാക്കര, കല്ലൻ നാസർ ഹാജി, റഷീദ് മാറാക്കര, മാനു ആലുങ്ങൽ, സൈദ് വി കെ, നൗഷാദ് നാരങ്ങാടൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ന്യൂറോളം പൂർവ്വീകരെയാണ് ഗ്ലോബൽ കെ എം സി സി ആദരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !