ന്യൂഡല്‍ഹി: മൂന്ന് വനിതാ ജഡ്ജിമാരുള്‍പ്പെടെ ഉള്‍പ്പെടെ ഒമ്ബത് പുതിയ സുപ്രീം കോടതി ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒമ്ബത് ജഡ്ജിമാര്‍ ഒരുമിച്ച് അധികാരമേല്‍ക്കുന്നത്. കേരള ഹൈക്കോടതി ജഡ്ജി സി.ടി. രവികുമാറും ഇതില്‍ ഉള്‍പ്പെടുന്നു.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഇവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കോടതിയുടെ അഡീഷനല്‍ ബില്‍ഡിങ് സമുച്ചയത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. പരമ്ബരാഗതമായി ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് ചടങ്ങ് കെട്ടിട സമുച്ചയത്തിലേക്ക് മാറ്റിയത്.
ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക (കര്‍ണാടക ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് വിക്രം നാഥ് (ഗുജറാത്ത് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ജിതേന്ദ്ര കുമാര്‍ മഹേശ്വരി (സിക്കിം ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ഹിമ കോലി (തെലങ്കാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ബിവി നാഗരത്‌ന (കര്‍ണാടക ഹൈക്കോടതി ജഡ്ജി) എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. 2027 സെപ്റ്റംബറില്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസാകാനുള്ള തയ്യാറെടുപ്പിലാണ് ജസ്റ്റിസ് നാഗരത്‌ന. മുന്‍ ചീഫ് ജസ്റ്റിസ് ഇ.എസ് വെങ്കിടരാമയ്യയുടെ മകളാണ്.
ജസ്റ്റിസ് സി.ടി രവികുമാര്‍ (മുന്‍ കേരള ഹൈക്കോടതി ജഡ്ജി), ജസ്റ്റിസ് എം എം സുന്ദ്രേഷ് (മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി), ജസ്റ്റിസ് ബേല എം ത്രിവേദി (ഗുജറാത്ത് ഹൈക്കോടതി മുന്‍ ജഡ്ജി), ജസ്റ്റിസ് പി.എസ് നരസിംഹ (മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍) എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 ആയി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !