പൊന്നാനി: പൊന്നാനി ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി അഞ്ചു ദിവസമായിട്ടും തിരിച്ചെത്താതെ ആശങ്കയുയര്‍ത്തിയ ഫൈബര്‍ വള്ളവും തൊഴിലാളികളും തിരിച്ചെത്തി.പൊന്നാനി ഹാര്‍ബറില്‍ നിന്ന് ബുധനാഴ്‌ച മത്സ്യബന്ധനത്തിന് പുറപ്പെട്ട മരക്കടവ് സ്വദേശി തണ്ണീര്‍ക്കുടിയന്റെ ഹബീബിന്റെ ഉടമസ്‌ഥതയിലുള്ള ഷഹബാസ് എന്ന ഫൈബര്‍ വള്ളമാണ് ദിവസങ്ങളോളം കാണാതായത്.
പൊന്നാനി സ്വദേശികളായ ഖാലിദ് , ബാദുഷ ,തിരുവനന്തപുരം സ്വാദേശികളായ സാബു , ജോസഫ് , ബംഗാള്‍ സ്വദേശി സിറാജ് എന്നീ അഞ്ചു തൊഴിലാളികളാണ് വള്ളത്തില്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. മൂന്ന് ദിവസം കഴിഞ്ഞാല്‍ തിരികെയെത്തേണ്ട ഫൈബര്‍ വള്ളം അഞ്ച് ദിവസമായിട്ടും തിരിച്ചെത്താതായതോടെ ബന്ധുക്കള്‍ പൊന്നാനി കോസ്‌റ്റല്‍ പോലീസ് സേ്‌റ്റഷനില്‍ വിവരം അറിയിച്ചിരുന്നു.കാലാവസ്‌ഥ മുന്നറിയിപ്പിനെത്തുടര്‍ന്ന് കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന യാനങ്ങള്‍ തിരികെയെത്തണമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ബോട്ടുകളും, മറ്റു വള്ളങ്ങളും കരക്കടുപ്പിച്ചിരുന്നെങ്കിലും, ഷഹബാസ് എന്ന ഫൈബര്‍ വള്ളത്തക്കുറിച്ച് വിവരം ലഭിച്ചില്ല.ഇവരുമായി ഫോണിലും, വയര്‍ലെസിലും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതും നടന്നില്ല.
ഇതോടെ ഞായറാഴ്‌ച തെരച്ചിലും ആരംഭിച്ചു. മത്സ്യത്തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു നേതാക്കള്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ , ഫിഷറീസ് ഡയറക്‌ടര്‍ ,ജില്ലാ കളക്‌ടര്‍ , ബേപ്പൂര്‍ - എറണാകുളം കോസ്‌റ്റ്ഗാര്‍ഡ് മേധാവികള്‍ , കോസ്‌റ്റല്‍ പോലീസ് ഐജി ,മലപ്പുറം എസ്‌പി എന്നിവരെ വിവരമറിയിച്ചു. പിന്നീട് മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച്‌ബേപ്പൂര്‍ - എറണാകുളം ഗാര്‍ഡ് ടീമുകള്‍ മല്‍സ്യ തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതപ്പെടുത്തുകയും ചെയ്‌തു. ഇതിനിടെ വൈകീട്ടോടെ വള്ളവും തൊഴിലാളികളും സുരക്ഷിതമാണെന്ന വിവരം ലഭിച്ചു.ആറര മണിയോടെ അഞ്ച് തൊഴിലാളികളും വള്ളവും ഹാര്‍ബറിലെത്തി. കാറ്റും കോളും ഉണ്ടായിരുന്നതിനാല്‍ കടലില്‍ തന്നെ നങ്കൂരമിട്ടതാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !