മലപ്പുറം: ഡി.സി.സി. പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപനവുമായി ബന്ധപ്പെട്ടുളള കോണ്‍ഗ്രസിലെ പരസ്യമായ വിഴുപ്പലക്കല്‍ മുന്നണിക്ക് ദോഷം ചെയ്യുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
വലിയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും, എന്നാല്‍ അത് അഭിപ്രായഭിന്നതയ്ക്ക് പാതയൊരുക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുന്‍പും കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അത് കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
കോണ്‍ഗ്രസിന് ആഭ്യന്തര കലഹങ്ങള്‍ പരിഹരിക്കാനുള്ള ആന്തരിക ശക്തിയുണ്ടെന്ന് പ്രതികരിച്ച എം.കെ മുനീര്‍ എം.എല്‍.എ ആര്‍.എസ്.പി ഉള്‍പ്പെടെയുള്ള കക്ഷികളുടെ നിലപാട് കോണ്‍ഗ്രസ് ചെവിക്കൊള്ളണമെന്നും കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റി നിര്‍ത്തി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !