തിരുവനന്തപുരം: കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയങ്ങളില്‍ കെപിസിസി പ്രസിഡന്റ് പറയുന്നതാണ് അന്തിമ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നേതാക്കളെല്ലാം ചേര്‍ന്ന് കൂടിയാലോചിച്ച ശേഷമാണ് തീരുമാനം കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപിക്കുന്നത്. അതാണ് പാര്‍ട്ടി നിലപാട്, അതിനൊപ്പമാണ് താനെന്നും വിഡി സതീശന്‍ പറഞ്ഞു.
എല്ലാ സംഘടനങ്ങള്‍ക്കും ഒരു പൊതുച്ചട്ടക്കൂടുണ്ട്, അതിനകത്ത് നിന്നു വേണം എല്ലാവരും പ്രവര്‍ത്തിക്കാന്‍. അതില്ലാതെ പോകുമ്ബോള്‍ ആണ് അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുന്നതെന്നും സതീശന്‍ പറഞ്ഞു.
ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളത് ഒരു പുതിയ രീതിയാണ്. സംഘടനപരമായ ചിട്ടയോടെയാണ് കാര്യങ്ങള്‍ ഇപ്പോള്‍ പോകുന്നത്. അതിന്റെ ആത്മവിശ്വാസം തങ്ങള്‍ക്കെല്ലാമുണ്ട്. കോണ്‍ഗ്രസിലെ അഭ്യന്തര പ്രശ്‌നങ്ങള്‍ തങ്ങള്‍ പരിഹരിക്കുമെന്നും അക്കാര്യത്തില്‍ എകെജി സെന്ററില്‍ നിന്നും നിര്‍ദേശവും മാര്‍ഗനിര്‍ദേശവും നല്‍കേണ്ടതില്ലെന്നും സതീശന്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !