കോവിഡിന്റെ പശ്ചാത്തലത്തിൽ ഏകദേശം ഒന്നര വർഷത്തിനു മുകളിലായി നമ്മുടെ വിദ്യാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. ഓൺലൈൻ ക്ലാസുകളിലൂടെ വിദ്യാർത്ഥികളുടെ പഠന കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിലും സ്കൂളുകളിൽ വന്നുകൊണ്ട് കുട്ടികൾ നേടിയെടുക്കേണ്ട സ്വഭാവരൂപീകരണവും, സാമൂഹികമൂല്യങ്ങളും മറ്റും വിദ്യാർഥികളിൽനിന്ന് അൽപമെങ്കിലും കുറഞ്ഞു പോകുന്നുണ്ടോ എന്നൊരു സംശയം നമ്മുടെ ചിന്തകളിൽ വന്നു ചേരുന്നുണ്ട്.
ഇപ്പോഴും ഓൺലൈൻ ക്ലാസുകളിൽ കൃത്യമായി ഇടപെടാൻ കഴിയാത്ത പല കുട്ടികളും നമ്മുടെ ചുറ്റുപാടും ഉണ്ട് എന്ന കാര്യം നമുക്ക് എല്ലാവർക്കും അറിയാമല്ലോ , ഓൺലൈൻ ക്ലാസുകളിൽ വിദ്യാർത്ഥികളോടൊപ്പം തന്നെ രക്ഷിതാക്കളുടെ പ്രയാസവും നമ്മൾ കാണാതെ പോകരുത്.
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി തന്നെ പറയുകയുണ്ടായി ഓൺലൈൻ ക്ലാസുകളിൽ വിദ്യാർത്ഥികൾ നേരിട്ട് കൊണ്ടിരിക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങളെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും, കോവിഡിന് ശേഷം സ്കൂളുകൾ തുറക്കാമെന്ന ഒരു കാഴ്ചപ്പാട് ഇനി നമുക്ക് മാറ്റിയേ തീരൂ..
പകരം മറ്റ് സാധ്യതകൾ പഠിച്ച് ഒന്നിടവിട്ട ദിവസങ്ങളിലോ , ഷിഫ്റ്റ് രീതിയിലോ, തുടക്കത്തിൽ ഉയർന്ന ക്ലാസ്സുകളെ മാത്രം ഉൾപ്പെടുത്തി ക്ലാസ് ആരംഭിക്കുന്ന രീതിയിലോ സ്കൂളുകൾ തുറക്കേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു...
കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചു കൊണ്ട് നമ്മുടെ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കട്ടെ..
അല്പം അകലം പാലിച്ചാണെങ്കിലും മാസ്ക്ക് ധരിച്ചും , സാനിറ്റൈസർ ഉപയോഗിക്കും നമ്മുടെ ആ പഴയ സ്കൂൾ ജീവിതത്തിലേക്ക് നമുക്ക് വീണ്ടും കടക്കാം എന്ന പ്രതീക്ഷയോടെ...

( പ്ലസ് ടു വിദ്യാർഥി, എംഎസ്എഫ് പ്രവർത്തകൻ )
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !