തവനൂർ മണ്ഡലത്തിൽ രണ്ട് എം.എൽ എ ഓഫീസുകൾ പ്രവർത്തനം തുടങ്ങി. ആലത്തിയൂരിൽ നേരത്തെ തന്നെ ഓഫീസ് പ്രവർത്തനം ആരംഭിച്ചിരുന്നു.പുതിയ ഓഫീസ് എടപ്പാളിലാണ് തിങ്കളാഴ്ച പ്രവർത്തനം ആരംഭിച്ചത്. മുൻ മന്ത്രിയും സി.പി.എം.നേതാവുമായ പാലൊളി മുഹമ്മദ് കുട്ടി ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ.കെ .ടി ജലീൽ എം.എൽ.എ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: പി.പി മോഹൻദാസ്, സി.പി.എം നേതാക്കളായ എ ശിവദാസൻ, എം.മുസ്തഫ,
അഡ്വ.എം.ബി.ഫൈസൽ, കെ.ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു. തവനൂർ മണ്ഡലത്തിൽ രണ്ട് മേഖലകളിലായി രണ്ട് ഓഫീസുകൾ തുറന്നത് മണ്ഡലക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നും, കൂടുതൽ കാര്യക്ഷമമായി പ്രവർത്തനങ്ങൾ ഏകോപിപിച്ച് കൊണ്ടു പോകുവാൻ സാധിക്കുമെന്നും ഡോ.കെ .ടി.ജലീൽ എം.എൽ.എ പറഞ്ഞു.എടപ്പാൾ എം.എൽ.എ ഓഫീസിലെ ഫോൺ നമ്പർ: 9947141444
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !